Connect with us

കലിപ്പ് ലുക്കില്‍ മോഹന്‍ലാല്‍……. ലൂസിഫറിലും വില്ലനോ…?? ഫസ്റ്റ് ലുക്ക് പുറത്ത്

Malayalam Breaking News

കലിപ്പ് ലുക്കില്‍ മോഹന്‍ലാല്‍……. ലൂസിഫറിലും വില്ലനോ…?? ഫസ്റ്റ് ലുക്ക് പുറത്ത്

കലിപ്പ് ലുക്കില്‍ മോഹന്‍ലാല്‍……. ലൂസിഫറിലും വില്ലനോ…?? ഫസ്റ്റ് ലുക്ക് പുറത്ത്

കലിപ്പ് ലുക്കില്‍ മോഹന്‍ലാല്‍……. ലൂസിഫറിലും വില്ലനോ…?? ഫസ്റ്റ് ലുക്ക് പുറത്ത്

നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കലിപ്പ് ലുക്കിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന് സമാനമായ ലുക്കാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാലിന്. അതുകൊണ്ട് തന്നെ ലൂസിഫറിലും മോഹന്‍ലാല്‍ വില്ലനായാണോ എത്തുന്നതെന്ന ആകാംഷയിലാണ് ആരാധകര്‍.


മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തില്‍ ടൊവിനോ തോമസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്ഡ് ഉണ്ടെന്നും സൂചനയുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ചിത്രമൊരുക്കുന്നു എന്ന വാര്‍ത്തയോട് നല്ല പ്രതികരണമായിരുന്നു തുടക്കം മുതല്‍ക്കെ ലഭിച്ചിരുന്നത്.

കൂടുതല്‍ വായിക്കുവാന്‍-
കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ സ്ത്രീ വേഷം കെട്ടി മമ്മൂട്ടി…..

Mohanlal Prithviraj Lucifer first look poster

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top