Tamil
വിജയ് നേരിട്ട് വിളിച്ച് ക്ഷണിച്ചു, ഞാന്‍ ഉടന്‍ തന്നെ സമ്മതം മൂളി; ജില്ലയിലെ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍
വിജയ് നേരിട്ട് വിളിച്ച് ക്ഷണിച്ചു, ഞാന്‍ ഉടന്‍ തന്നെ സമ്മതം മൂളി; ജില്ലയിലെ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍
തമിഴകത്തിന്റെ ദളപതി വിജയ്‌യും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ജില്ല. സിനിമയില്‍ അച്ഛനും മകനായാണ് ഇരുവരുമെത്തിയത്. ഇപ്പോഴിതാ ജില്ലയില്‍ അഭിനയിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വിജയ് നേരിട്ട് വിളിച്ച് കഥാപാത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും താന്‍ ഉടന്‍ സമ്മതം മൂളിയെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ജന്മദിനത്തോട് അനുബന്ധിച്ച് ഒരു ചാനല്‍ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘വിജയ് വ്യക്തിപരമായി എന്നെ വിളിക്കുകയും വേഷം ചെയ്യാനാകുമോയെന്ന് ചോദിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഞാന്‍ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും തോന്നിച്ചത് ഭാഗ്യമായാണ് കരുതുന്നത്,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
2014 ല്‍ പുറത്തിറങ്ങിയ ജില്ലയില്‍ ശിവന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ശക്തി എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.
50 കോടി ബജറ്റിലെത്തിയ ചിത്രം 85 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. കാജല്‍ അഗര്‍വാള്‍, സമ്പത് രാജ്, നിവേദ തോമസ്, പൂര്‍ണിമ ഭാഗ്യരാജ്, സൂരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
