Malayalam Breaking News
ഒടിയന്റെ പുതിയ റിലീസ് തീയതി പുറത്ത്
ഒടിയന്റെ പുതിയ റിലീസ് തീയതി പുറത്ത്
ഒടിയന്റെ പുതിയ റിലീസ് തീയതി പുറത്ത്
പ്രേക്ഷകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-വി.എ.ശ്രീകുമാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്. 30 കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. വാരണാസിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. പാലക്കാടും വാരണാസിയുമാണ് പ്രധാന ലൊക്കേഷന്‍.
ഒടിയന് മാണിക്ക്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒടിയന്റെ യൗവനം മുതല്‍ 60 വയസ്സ് വരെയുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. 30 കാരിയായാണ് ചിത്രത്തില്‍ മഞ്ജു പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ആന്റണി പെരുമ്പാവൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫി നിര്‍വ്വഹിക്കുക. പുലിമുരുകന് ഛായാഗ്രാഹകന്‍ ഷാജി കുമാറാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ചിത്രം ഒക്ടോബറില്‍ റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
Mohanlal Odiyan release announced
