Connect with us

ജീവിതത്തില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്ന ആളാണോ എന്ന ചോദ്യം വീണ്ടും ഓര്‍ത്തെടുത്ത് മഞ്ജു വാര്യര്‍… മാധ്യമങ്ങളോടും അധികൃതരോടും മഞ്ജുവിന് ഒരു അപേക്ഷ കൂടി ഉണ്ട്…..

Malayalam Breaking News

ജീവിതത്തില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്ന ആളാണോ എന്ന ചോദ്യം വീണ്ടും ഓര്‍ത്തെടുത്ത് മഞ്ജു വാര്യര്‍… മാധ്യമങ്ങളോടും അധികൃതരോടും മഞ്ജുവിന് ഒരു അപേക്ഷ കൂടി ഉണ്ട്…..

ജീവിതത്തില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്ന ആളാണോ എന്ന ചോദ്യം വീണ്ടും ഓര്‍ത്തെടുത്ത് മഞ്ജു വാര്യര്‍… മാധ്യമങ്ങളോടും അധികൃതരോടും മഞ്ജുവിന് ഒരു അപേക്ഷ കൂടി ഉണ്ട്…..

ജീവിതത്തില്‍ വലിയ തിരിച്ചടി ഉണ്ടായാല്‍ ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്ന ആളാണോ എന്ന ചോദ്യം വീണ്ടും ഓര്‍ത്തെടുത്ത് മഞ്ജു വാര്യര്‍… മാധ്യമങ്ങളോടും അധികൃതരോടും മഞ്ജുവിന് ഒരു അപേക്ഷ കൂടി ഉണ്ട്…..

ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ ഒരു നിമിഷം ആത്മഹത്യയെ കുറിച്ച് ആലോചിച്ച് പോകാത്ത മനുഷ്യ മസ്സുകള്‍ കുറവാണ്. എന്നാല്‍ തിരിച്ചടികളെ ശക്തമായി നേരിടുന്ന ധാരാളം മനുഷ്യരെയും നമ്മുക്ക് കാണാനാകാം. അതില്‍ ഏറ്റവും വലിയ ഉദാഹരമാണ് മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും ഒരു സ്ത്രീ നേരിടേണ്ട ഏറ്റവും വലിയ അഗ്നിപരീക്ഷകളെ പുഞ്ചിരിയോടെ നേരിട്ട ധീര വനിത കൂടിയാണ് മഞ്ജു വാര്യര്‍. പരാജയങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് സാമൂഹ്യ സേവനത്തിനായി ഇറങ്ങി തിരിച്ച് ആവശ്യമായ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സഹായങ്ങളും ആശ്വാസവും നല്‍കി അതിലൂടെ കൊച്ചു കൊച്ചു സന്തോഷം കണ്ടെത്തി ജീവിതത്തോടു പോരാടുന്ന മഞ്ജുവിന് മലയാളികളുടെ മനസ്സില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്…

ഇപ്പോഴിതാ പ്രളയത്തില്‍ സര്‍വ്വവും നഷ്ടമായവര്‍ക്ക് ആത്മവിശ്വാസമേകി എത്തിയിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ദുരിതബാധിതര്‍ക്ക് ആത്മവിശ്വാസമേകി രംഗത്തെത്തിയിരിക്കുന്നത്. അതോടെപ്പം മാധ്യമങ്ങളോടും അധിതൃതരോടും ഒരഭ്യര്‍ത്ഥനയും താരം നടത്തുന്നുണ്ട്. ഓരോരുത്തരുടെ ഉള്ളിലും ഒരു പോരാളിയുണ്ടെന്നും ഒരു പ്രളയത്തിനും അത് കൊണ്ടുപോകാനാകില്ലെന്നും ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പിക്കണമെന്നുമാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ? അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും. എന്തുവന്നാലും പേടിച്ച് ജീവനൊടുക്കാന്‍ പോകില്ല. എല്ലാ മനുഷ്യരിലും ഈ ഒരു ശക്തിയുണ്ട്. നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുന്നതു പോലെയിരിക്കും.

ഇപ്പോള്‍ ഇക്കാര്യം ആലോചിച്ചത് ചില പത്രവാര്‍ത്തകള്‍ കണ്ടപ്പോഴാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍ ജീവിതത്തിന് അവസാനമിടുന്നു. ഒരു തരം ഒളിച്ചോട്ടമെന്നേ അതിനേ പറയാനാകൂ. ആത്മഹത്യയല്ല ഉത്തരം. ജീവിച്ചുകാണിച്ചു കൊടുക്കലാണ്. കാലത്തോടും പ്രളയത്തോടുള്ള മറുപടി അതാണ്. ജലം കൊണ്ട് മലയാളികള്‍ക്ക് മുറിവേല്‍ക്കുകയായിരുന്നില്ല, പൊള്ളുകയായിരുന്നു. എല്ലാം ഉരുകിയൊലിച്ചുപോയി. അതിന്റെ വേദന എത്ര മറക്കാന്‍ ശ്രമിച്ചാലും മനസില്‍നിന്ന് പോകില്ല. പക്ഷേ സര്‍വനഷ്ടത്തിന്റെ ആ മുനമ്പില്‍ നിന്ന് മരണത്തിലേക്ക് എടുത്തു ചാടാന്‍ തുനിയുന്നവര്‍ ഒരുനിമിഷം ആലോചിക്കുക. നിങ്ങള്‍ സ്വയം ഇല്ലാതാകുന്നതുകൊണ്ട് നഷ്ടമായതെല്ലാം ഉറ്റവര്‍ക്ക് തിരികെക്കിട്ടുമോ? അത് വെള്ളത്തിന്റെ തീമുറിവുകളെ കൂടുതല്‍ ആളിക്കത്തിക്കുകയല്ലേ ചെയ്യുക?

ഒന്നും നമ്മള്‍ കൊണ്ടുവന്നതല്ല. എല്ലാം സൃഷ്ടിച്ചതാണ്. ഇനിയും അതിന് സാധിക്കും. ഒരു തകര്‍ച്ച ഒന്നിന്റെയും അവസാനവുമല്ല. കൈവിട്ടുപോയതിനെയെല്ലാം പുന:സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ ഈ ലോകം മുഴുവന്‍ ഒപ്പമുണ്ട്. അത്തരം പരസ്പര സഹായത്തിന്റെ ഏറ്റവും തിളക്കമുള്ള കാഴ്ചകളല്ലേ ഇപ്പോള്‍ നമുക്കുചുറ്റുമുള്ളത്. ഇല്ലാതാകുകയല്ല വേണ്ടത്, ഉണ്ടാക്കിയെടുക്കുകയാണ്. നിങ്ങള്‍ തോറ്റയാളല്ല, ജയിക്കേണ്ട മനുഷ്യനാണ്…

മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥന: ഇത്തരം ആത്മഹത്യാവാര്‍ത്തകള്‍ ദയവുചെയ്ത് ഒഴിവാക്കുക. പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോണിന്റെ വാക്കുകള്‍ എടുത്തെഴുതട്ടെ: പ്രളയവുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടമാണ്. സമാന ദു:ഖങ്ങളുള്ള ലക്ഷങ്ങളുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അനുചിതമാണ്. സ്വയം മരണങ്ങള്‍ക്കുള്ള പ്രചോദനമാകും. റിപ്പിള്‍ എഫക്ട് വരും. മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കണം.

അധികൃതരോട്: ക്യാമ്പുകളില്‍ ദയവായി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുക. ക്യാമ്പുകള്‍ അവസാനിച്ചാലും വീടുകളില്‍ അത് തുടരുക.


ദുരിതബാധിതരോട് ഒരിക്കല്‍ക്കൂടി: നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ഒരു പ്രളയത്തിനും കൊണ്ടുപോകാനാകില്ല അതിനെ. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പിക്കുക. പിന്നെ ജീവിതത്തോട് പറയുക, തോല്‍പിക്കാനാകില്ല എന്നെ…..


Manju Warrier s facebook post about after effects of flood

More in Malayalam Breaking News

Trending

Recent

To Top