Malayalam Breaking News
കൂടുതല്‍ ചെറുപ്പമായി മോഹന്‍ലാല്‍….. ഒടിയന് പുതിയ ലുക്കില്‍
കൂടുതല്‍ ചെറുപ്പമായി മോഹന്‍ലാല്‍….. ഒടിയന് പുതിയ ലുക്കില്‍
കൂടുതല്‍ ചെറുപ്പമായി മോഹന്‍ലാല്‍….. ഒടിയന് പുതിയ ലുക്കില്‍
കൂടുതല്‍ ചെറുപ്പമായി മോഹന്‍ലാല്‍…. ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-വി.എ.ശ്രീകുമാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്. ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതിയ പോസ്റ്റില്‍ പുതിയ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍. പുതിയ പോസ്റ്ററില്‍ കൂടുതല്‍ ചെറുപ്പമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒടിയനില്‍ നിരവധി ഗെറ്റപ്പുകളിലാകും താരം എത്തുന്നത്.
30 കോടിയോളം മുതല്‍ മുടക്കിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒടിയന് ട്രെയിലര്‍ ഒക്ടോബറില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന് അറിയിച്ചിരന്നു. ശ്രീകുമാര്‍ മേനോന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. സെപ്റ്റംബറില്‍ ട്രെയിലറെത്തുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും ശ്രീകുമാര്‍ മേനോന് ട്വീറ്റ് ചെയ്തിരുന്നു. സിദ്ദിഖ്, നരേന്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.
ഒടിയന് മാണിക്ക്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായെത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്.. ഒടിയന്റെ യൗവനം മുതല്‍ 60 വയസ്സ് വരെയുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. 30 കാരിയായാണ് ചിത്രത്തില്‍ മഞ്ജു പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫി നിര്‍വ്വഹിക്കുക. പുലിമുരുകന് ഛായാഗ്രാഹകന്‍ ഷാജി കുമാറാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വാരണാസിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചത്. പാലക്കാടും വാരണാസിയുമാണ് പ്രധാന ലൊക്കേഷന്‍.
Mohanlal Odiyan new poster released
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)