Actor
താടി ട്രിം ചെയ്ത് മോഹൻലാൽ; ഹൃദയപൂർവം ലുക്കെന്ന് സൂചന
താടി ട്രിം ചെയ്ത് മോഹൻലാൽ; ഹൃദയപൂർവം ലുക്കെന്ന് സൂചന
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ.
ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. മീശ പിരിച്ച ലാലേട്ടൻ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികൾക്ക്. എന്നാൽ മീശയില്ലാതെ ക്ലീൻ ഷേവിൽ മോഹൻലാൽ തകർത്തഭിനയിച്ച സിനിമകൾ ഉണ്ട്. മോഹൻലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതിൽ പലതും.
തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുള്ള അദ്ദേഹത്തിന്റെ ഒടിയൻ എന്ന ചിത്രം പ്രേക്ഷകർ മറക്കില്ല. ഒടിയൻ എന്ന സിനിമയും സിനിമയ്ക്ക് വേണ്ടി മോഹൻലാൽ മുഖത്ത് വരുത്തിയ മാറ്റങ്ങളും സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകാറുണ്ട്. അത്രയേറെ വലിയ മേക്കോവറിലാണ് താരം എത്തിയത്.
മുഖത്ത് ബോട്‌കോസിലൂടെ മാറ്റം വരുത്തി മോഹൻലാൽ ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത് ഈ സിനിമയിലൂടെയാണ്. എന്നാൽ ഒടിയൻ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹൻലാലിന്റെ മുഖത്തെ മാറ്റവും വിമർശിക്കപ്പെട്ടു. ഈ ചിത്രത്തിന് ശേഷം താടി വടിച്ച മോഹൻലാലിനെ പ്രേക്ഷകർ കണ്ടിട്ടേയില്ല. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം താടി ട്രിം ചെയ്ത ലുക്കിലെത്തിയിരിക്കുകയാണ് മോഹൻലാൽ.
മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. തലസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹ റിസപ്ഷനും മറ്റൊരു പൊതു പരിപാടിയിൽ പങ്കെടുക്കാനുമായി എത്തിയതായിരുന്നു അദ്ദേഹം. താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരെയും ആവേശം കൊള്ളിച്ചിട്ടുണ്ട്.
എക്സിൽ മോഹൻലാൽ ഫാൻ പേജുകളിലാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് താരം താടി ട്രിം ചെയ്തൊരു ലുക്കിലെത്തുന്നത്. സത്യൻ അന്തിക്കാടിനൊപ്പം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ലുക്കാണിതെന്നാണ് സൂചന. നേരത്തെ തന്നെ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിനായി മോഹൻലാൽ താടിയെടുക്കുമെന്ന് വിവരങ്ങളുണ്ടായാരുന്നു.
എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലായിരുന്നു. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്. കാരണം അടുത്ത കാലത്തായി മോഹൻലാലിന്റേതായി സൂപ്പർഹിറ്റ് ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. ഇത് ആരാധകരിലും വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, അടുത്തിടെ മോഹൻലാലിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ആന്റണി സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ഈ പരാജയത്തിനുള്ള കാരണം. ഏത് നിമിഷത്തിലാണോ മോഹൻലാലിന് ആ ഒടിയൻ ചെയ്യാൻ തോന്നിയത്. അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു. അതിന് ശേഷം ചെയ്ത സിനിമകളിൽ എല്ലാം താടി.
ഈ താടി ഇങ്ങനെ വീണ്ടും വീണ്ടും കാണുമ്പോൾ ആർക്കായാലും ചടുപ്പാകും. മടുപ്പ് തോന്നും.. അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല.. ഇത്രയും വലിയ സൂപ്പർ സ്റ്റാറിന്റെ ചിത്രം എലോൺ ഒരുകോടിപോലും കളക്ഷൻ നേടാതെ തിയറ്റർ വിട്ടു എന്ന് പറയുന്നത് ഒരു വലിയ പാഠമാണ്. അത് ഉൾക്കൊണ്ട് മുന്നോട്ട് ശ്രദ്ധിച്ച് പോയാൽ മോഹൻലാലിന് രക്ഷ ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
