Connect with us

മോഹൻലാൽ എന്ന നടന്റെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ള കാര്യം ഇതാണ് ; നടനെ കുറിച്ച് എംടി വാസുദേവൻ നായർ

Movies

മോഹൻലാൽ എന്ന നടന്റെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ള കാര്യം ഇതാണ് ; നടനെ കുറിച്ച് എംടി വാസുദേവൻ നായർ

മോഹൻലാൽ എന്ന നടന്റെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ള കാര്യം ഇതാണ് ; നടനെ കുറിച്ച് എംടി വാസുദേവൻ നായർ

മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു.


എംടിയുടെ ഒരുപാട് കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ പകർന്നിട്ടുള്ള നടൻമാരിലൊരാളാണ് മോഹൻലാൽ. മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളാണ് സദയവും താഴ്വാരവുമൊക്കെ. പലപ്പോഴും എംടി മോഹൻലാലിനേക്കുറിച്ച് ഏറെ വാത്സല്യത്തോടെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ മുൻപ് മോഹൻലാലിനേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മോഹൻലാലിന് വീണ്ടുമൊരു ദേശീയ അവാർഡ് ലഭിച്ചെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയില്ല, എന്നാൽ സന്തോഷം തോന്നുകയും ചെയ്തു. കാരണം നമ്മുടെ രാജ്യത്തെ അഭിനയസിദ്ധിയുള്ള നടൻമാരുടെ പട്ടികയെടുത്താൽ ആ പട്ടിക വളരെ ചെറുതായിരിക്കും. അതിൽ മോഹൻലാൽപ്പെടും. അതുകൊണ്ടാണ് വീണ്ടുമൊരു ദേശീയ ബഹുമതി കിട്ടിയപ്പോൾ അത്ഭുതം തോന്നിയില്ല എന്ന് പറയാൻ കാരണം. മോഹൻലാൽ എന്ന നടന്റെ പ്രത്യേകത എനിക്ക് തോന്നിയിട്ടുള്ളത്, അദ്ദേഹത്തിന്റെ ഒരുവശത്ത് അതിതീക്ഷണങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ്

മറുവശത്ത് വളരെ ലോലമായ നർമ്മ ഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവുമാണെന്ന് എംടി പറയുന്നു. എംടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കി ഒരു ആന്തോളജിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്നത് ഓളവും തീരവും എന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയുമാണ് എംടിയുടെ ചിത്രങ്ങളിൽ കൂടുതലും അഭിനയിച്ചിട്ടുള്ളത്. എംടി രചിച്ച ഏകദേശം പത്തോളം ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

അതേസമയം എലോൺ ആയിരുന്നു മോഹൻലാലിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി ലൈൻ അപ്പിലുള്ളത്. അതിൽ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസുമുണ്ട്. അതു കൂടാതെ റാം, എംപുരാൻ, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളും മലയാളത്തിൽ മോഹൻലാലിന്റേതായി വരാനുണ്ട്. മലൈക്കോട്ടൈ വാലിബനാണ് സിനിമപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം. തമിഴിൽ രജിനികാന്തിനൊപ്പം ജയിലർ എന്ന ചിത്രവും മോഹൻലാലിന്റേതായി വരാനുണ്ട്.

More in Movies

Trending