പ്രധാനമന്ത്രി കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം ചെയ്യും….. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്: മോഹന്‍ലാല്‍
കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുമെന്ന് മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടികാഴ്ച നടത്തിയിരുന്നു.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും പ്രധാനമന്ത്രിയോട് താന്‍ സംസാരിച്ചുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫെയ്സ്ബുക്കിലാണ് മോദിയുമായുള്ള കൂടികാഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്-
ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിരിക്കുന്ന ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...