Malayalam
വര്‍ഷങ്ങല്‍ക്ക് ശേഷം മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്നു?, വരുന്നത് ബിഗ് ബജറ്റ് ചിത്രം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
വര്‍ഷങ്ങല്‍ക്ക് ശേഷം മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്നു?, വരുന്നത് ബിഗ് ബജറ്റ് ചിത്രം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന് ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇപ്പോഴിത വീണ്ടുമൊരു സന്തോഷ വാര്‍ത്തയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മീരാജാസ്മിനും ഒന്നിക്കുന്നുവെന്നാണ് പല്ലിശ്ശേരി പറയുന്നത്. സത്യന് അന്തിക്കാടാകും സംവിധാനമെന്നും ആന്റണി പെരുമ്പാവൂരാണ് നിര്മ്മാണെന്നുമാണ് പല്ലിശ്ശേരി പറയുന്നത്. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്. കാരണം വളരയധികം കെമിസ്ട്രിയുള്ള കോബോയാണ് മോഹന്‍ലാല്‍- മീരാ ജാസ്മിന്. അതിന് ഉദാഹരണങ്ങളായി നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്.
ബിഗ് ബജറ്റിലാകും ചിത്രം പുറത്തെത്തുക. ചിത്രത്തിന്റെ തരക്കഥ പൂര്‍ത്തിയായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനെ കുറിച്ചാണ് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി വരുവാനുള്ളത്. അതുകൊണ്ടു തന്നെ മോഹന്‍ലാലിന്റെ ഡേറ്റാണ് പ്രശ്നം. മീരാ ജാസ്മിന് ആകട്ടെ, ഇപ്പോള്‍ സിനിമയൊന്നുമില്ലാതെ വീട്ടിലിരിപ്പാണ്. അതുകൊണ്ട് മീര എപ്പോള്‍ വേണമെങ്കിലും തയ്യാറായി നില്‍ക്കുകയാണ്.
തിരക്കഥയെല്ലാം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് പറയുമ്പോഴും തിരക്കഥയെഴുതുന്നത് ആരാണെന്നുള്ള കാര്യം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ തനിക്ക് കിട്ടിയ വിവരത്തെ തുടര്‍ന്ന് ഇതിന് തിരക്കഥയെഴുതുന്നത് ശ്രീനിവാസന് ആണെന്നും പല്ലിശ്ശേരി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശ്രീനിവാസന് സത്യന് അന്തിക്കാട് മീരാ ജാസ്മിന് എന്നിവര്‍ ഒരുമിച്ചെത്തുമ്പോള്‍ അത് ഏറ്റവും മികച്ചതാകും. അങ്ങനെ മലയാള സിനിമയ്ക്ക് നല്ലൊരു മലയാള ചിത്രം വരാനിരിക്കുകയാണ്.
എന്നാല്‍ ആരൊക്കെ എതിര്‍ത്ത് പറഞ്ഞാലും ഈ ചിത്രത്തില്‍ മീരാ ജാസ്മിന് ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പിച്ച് പറയുന്നുവെന്ന് പല്ലിശ്ശേരി പറയുന്നു. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞതെല്ലാം മറക്കണമെന്ന് പറഞ്ഞ് മീരാ ജാസ്മിന് മോഹന്‍ലാലിന്റെ മുന്നില്‍ വന്ന് കീഴടങ്ങി കഴിഞ്ഞു. അതിന്റെ അടുസ്ഥാനത്തിലാണ് ഇപ്പോല്‍ പുതിയ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ മീര ഈ ചിത്രത്തിലുണ്ടാകില്ലെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പാണെന്നും പല്ലിശ്ശേരി പറയുന്നു.
മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തി ആരെയും വെറുക്കാതെ നില്ക്കുന്ന വ്യക്തിയാണ്. 99 ശതമാനവും ആരെയും വെറുക്കാതെ പിടിച്ചു നില്ക്കും. വെറുത്തു കഴിഞ്ഞാല്‍ അത് പിന്നെ വെറുത്തത് തന്നെയാണ്. ഇങ്ങനെ സംഭവിക്കാന്‍ കാരണം, മോഹന്‍ലാല്‍ എല്ലാ ലൊക്കേഷനിലും കറക്ട് ടൈമില്‍ ചെല്ലും. മോഹന്‍ലാലിനെ കൊണ്ട് ഒരു നിര്‍മാതാവിനും നഷ്ടം വന്നിട്ടില്ല. മോഹന്‍ലാല്‍ വൈകി വന്നിരിക്കുന്നു, അഹങ്കാരം കാണിച്ചിരിക്കുന്നുവെന്ന് ഒരു നിര്‍മാതാവിനും പരാതിയുമില്ല. അവിടെ നടനെന്ന അഹങ്കാരം കാണിക്കാതെ എല്ലാവരുമായി അടുപ്പം കാണിക്കും.
സ്റ്റന്‍ഡ് സീനാണെങ്കില്‍ അവിടെ സഹായിക്കാന്‍ ചെല്ലും, ക്യാമറയ്ക്ക് മുന്നിലും പ്രൊഡക്ഷന്‍ ബോയി മുതല്‍ എല്ലാവരുമായും നല്ല രീതിയിലാണ് മോഹന്‍ലാല്‍ ഇടപെടുന്നത്. ഇത്തരത്തില്‍ മോഹന്‍ലാലും മീരാജാസ്മിനും ഒന്നിച്ചഭിനയിച്ച ഒട്ടനവധി സത്യന് അന്തിക്കാട് ചിത്രങ്ങളുണ്ട്. അത് ജനങ്ങള്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലോഹിത ദാസ് മലയാള സിനിമയ്ക്ക് പരിജയപ്പെടുത്തിയ നടിയാണ് മീരാ ജാസ്മിന്. അദ്ദേഹം അറിയാതെ മീര ഒരു ചിത്രങ്ങളിലും അഭിനയിച്ചിരുന്നില്ല. ലോഹിതദാസിന്റെ സിനിമകളിലെ സ്ഥിരം നായിക, അങ്ങനെ വ്യത്യസ്തമായ നല്ല കഥാപാത്രങ്ങള്‍ നല്കി വളര്‍ത്തി കൊണ്ടു വന്ന ലോഹിത ദാസിനെയും മീര ജാസ്മിന് വേദനിപ്പിച്ചുവെന്നുള്ള ചരിത്രം വേറെ.
പടവുകള്‍ കയറി പോകുമ്പോള്‍ മുകളിലേയക്ക്ുള്ള പടവുകള്‍ മാത്രം നോക്കി പോകുന്ന നടിയാണ് മീരാ ജാസ്മിന് എന്നാണ് മലയാള സിനിമയിലെ പൊതുവെയുള്ള സംസാരം. മോഹന്‍ലാല്‍ തനിക്ക് മുന്നില്‍ ആരാണ് എന്ന് വരെ ചോദിച്ചിട്ടുള്ള നടിയാണ് മീരാ ജാസ്മിന്. ഒരു കാലത്ത് പ്രണയം നടിച്ച് സിനിമയിലുള്ള പലരും മീര ജാസ്മിനെ വഞ്ചിച്ചിരുന്നു. അന്ന് ഷൂട്ടിംഗിന് രാവിലെ ആറ് മണിയ്ക്ക് എത്തണമെങ്കില്‍ മീര എത്തുന്നത് ഉച്ചയ്ക്കും വൈകിട്ടുമാണ്. ആര്‍ക്കും കണ്ട്രോള് ചെയ്യാന്‍ കഴിയാത്ത അവസ്ഥ. അങ്ങനൊരു അവസ്ഥയിലാണ് അവര്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്.
കമലിന്റെ ചിത്രമാണെന്നാണ് തന്റെ ഓര്‍മ്മ, ആ ചിത്രത്തില്‍ എല്ലാം വളരെ സ്പീഡായി നടന്നുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ മറ്റൊരു ലൊക്കേഷനില്‍ നിന്ന് കൃത്യ സമയത്ത് വന്ന് മേക്കപ്പുമിട്ട് കാത്തിരിക്കുകയാണ്. ജോഡിയായി അഭിനയിക്കേണ്ട മീരയാകട്ടെ, ഒരു മണിക്കൂര്‍ കഴിഞ്ഞു രണ്ട് മണിക്കൂര്‍ കഴിഞ്ഞു, മണിക്കൂറുകള്‍ കടന്ന് ഉച്ചഭക്ഷണത്തിന് ടീം എല്ലാവരും ബ്രേക്ക് എടുത്തിട്ടു പോലും എത്തിയില്ല. സംവിധായകന് ആകെ ടെന്‍ഷനിലായി. ലൊക്കേഷനില്‍ എല്ലാവര്ക്കും ദേഷ്യമായി.
വരില്ലെങ്കില്‍ വരില്ലെന്ന് അറിയിക്കണം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മീരയെ കൊണ്ടു വരാന്‍ പോകുന്നു. അപ്പോള്‍ എനിക്ക് സൗകര്യമുള്ളപ്പോള്‍ വരുമെന്നും ഞാന്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് വേണ്ടി കാത്തിരുന്നേ മതിയാകൂവെന്നും പറഞ്ഞ് അയാളെ പറഞ്ഞയക്കുന്നു. ഇതെല്ലാം തന്നെ അപ്പപ്പോള്‍ മോഹന്‍ലാല്‍ അറിയുന്നുണ്ടായിരുന്നു. പിന്നീട് ഉച്ച കഴിഞ്ഞ് നടി അഭിനയിക്കാന്‍ വന്നു. മോഹന്‍ലാലിനെ ഇന്‍സള്‍ട്ട് ചെയ്ത എല്ലാവരെയും ഇത്രയേറെ ബുദ്ധിമുട്ടിച്ച ആ നടിയോട് സഹകരിക്കാന്‍ ആരും തന്നെ തയ്യാറായിരുന്നില്ല.
ഷൂട്ടിംഗ് ഒരുവിധം പൂര്‍ത്തിയാക്കി. എന്നാല്‍ അതിന് ശേഷം ഇനി മലയാള സിനിമയില്‍ മീരാ ജാസ്മിന് വേണ്ടെന്ന് അലിഖിതമായി ഒരു തീരുമാനം എടുത്തിരുന്നു. പിന്നീടങ്ങോട്ട് മീരാ ജാസ്മിന് താഴ്ചകളായിരുന്നു നേരിടേണ്ടി വന്നത്. കടുത്ത പരാജയങ്ങള്‍ നേരിട്ടു. സിനിമയില്ല, സാമ്പത്തികമില്ല വിവാഹജീവിതം പരാജയപ്പെട്ടു അങ്ങനെ ഒട്ടനവധി പ്രശ്നങ്ങളായിരുന്നു മീരയുടെ ജീവിതത്തില്‍ സംഭവിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഒരു തിരിച്ചു വരവിന് കൊതിക്കുകയാണ് മീരാ ജാസ്മിന്. ഇതിനായി മോഹന്‍ലാലിന്റെ മുന്നില്‍ വന്ന് കീഴടങ്ങിയെന്നാണ് പറയുന്നത്. എന്നാല്‍ ഒന്നും മറക്കാത്ത മോഹന്‍ലാല്‍ പഴയ കാര്യങ്ങളൊന്നും മറക്കില്ലെന്നും പുതിയ ചിത്രത്തില്‍ മാത്രമല്ല, ഇനി അങ്ങോട്ടുള്ള ഒരു മോഹന്‍ലാല്‍ ചിത്രത്തിലും മീര ജാസ്മിന് ഉണ്ടാകില്ലെന്നുമാണ് ഒരു മാദ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്നും പല്ലിശ്ശേരി പറയുന്നു.
