Connect with us

പത്താം ക്ലാസിൽ മോഹൻലാലിന് ലഭിച്ച മാർക്ക് അറിയാമോ? വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി താരരാജാവ്

Actor

പത്താം ക്ലാസിൽ മോഹൻലാലിന് ലഭിച്ച മാർക്ക് അറിയാമോ? വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി താരരാജാവ്

പത്താം ക്ലാസിൽ മോഹൻലാലിന് ലഭിച്ച മാർക്ക് അറിയാമോ? വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി താരരാജാവ്

തനിക്ക് പത്താം ക്ലാസിൽ ലഭിച്ച മാർക്ക് പരസ്യപ്പെടുത്തി താരരാജാവ് മോഹൻലാൽ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രമോഷനിൽ സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

പത്താം ക്‌ളാസിലെ കറക്റ്റ് മാർക്ക് ഓർമയില്ല. 310 മാർക്കാണ് അന്ന് ജയിക്കാൻ വേണ്ടിയിരുന്നതെന്നും തനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു എന്നുമാണ് മോഹൻലാൽ വെളിപ്പെടുത്തി. മാത്രമല്ല ടീച്ചർമാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു താനെന്നും നടൻ വ്യക്തമാക്കുന്നു.

അതേസമയം അന്ന് ഇന്നത്തെപോലെ പ്ലസ് ടു ഒന്നുമല്ലോല്ലോയെന്നും പത്താം ക്‌ളാസ് കഴിഞ്ഞാൽ നേരെ പ്രീഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നതെന്നും നടൻ പറഞ്ഞു. എന്നാൽ പാസാകാതെ കോളജിലേക്ക് ചേരാൻ പറ്റുമായിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.

അധ്യാപകർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു താൻ. അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്നേഹമാണെന്നും ചിലരൊക്കെ ലോകം വിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നെന്നും അതുകൊണ്ട് അധ്യാപകർക്ക് തന്നെ ഇഷ്ടമായിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top