Movies
വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു; ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക; മലൈക്കോട്ടൈ വാലിബന് നാളെ തുടക്കം
വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു; ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക; മലൈക്കോട്ടൈ വാലിബന് നാളെ തുടക്കം
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നാളെ ആരംഭിക്കും. പ്രൊഡക്ഷൻ ഹൗസായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക,” ജോൺ ആൻഡ് മേരി ക്രിയേറ്റീവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
രാജസ്ഥാനിലെ ജെയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക
ജയ് സാല്മീര് കൂടാതെ ഇതിന് കൊച്ചിയിലും ഒരു ഷെഡ്യൂള്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുകയെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിൽ കമൽ ഹാസനും ചിത്രത്തിൽ ഉണ്ടാകും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവരും.
