Connect with us

‘അമ്മ’ സംഘടനയ്ക്ക് 5 നിലയുള്ള ആസ്ഥാനമന്ദിരം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു!

Uncategorized

‘അമ്മ’ സംഘടനയ്ക്ക് 5 നിലയുള്ള ആസ്ഥാനമന്ദിരം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു!

‘അമ്മ’ സംഘടനയ്ക്ക് 5 നിലയുള്ള ആസ്ഥാനമന്ദിരം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു!

കൊച്ചിയില്‍ ‘അമ്മ’ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ നിലവിളക്കു കൊളുത്തിയാണ് തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്.അഞ്ച് നിലകള്‍ ഉള്ള ഓഫീസ് മന്ദിരം ആറു മാസത്തിനുളളില്‍ പൂര്‍ണമായി സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്മയുടെ ജനറല്‍ ബോഡി യോഗങ്ങള്‍ ഉള്‍പ്പടെയുള്ള മീറ്റിങ്ങുകള്‍ ഇനി പുതിയ ഓഫീസ് മന്ദിരത്തിലായിരിക്കും നടക്കുക

അമ്മയുടെ ജനറൽ ബോഡി യോഗങ്ങൾ ഉൾപ്പടെയുള്ള മീറ്റിങ്ങുകൾ ഇനി പുതിയ ഓഫീസ് മന്ദിരത്തിലായിരിക്കും നടക്കുക. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് പുതിയ മന്ദിരം പ്രവർത്തിക്കുന്നത്. സംഘടനയിലെ അംഗങ്ങൾക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഔപചാരിക ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്താനാണ് തീരുമാനം.

1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം. എൺപതോളം താരങ്ങൾ പങ്കെടുത്ത ആ കൂട്ടായ്മ രജത ജൂബിലിയിലെത്തുമ്പോൾ 235 വനിത താരങ്ങൾ ഉൾപ്പടെ 486 പേരുള്ള പ്രബല സംഘടനയായി വളർന്നിരിക്കുന്നു.

ആദ്യ പ്രസിഡന്റായി സോമനും ജനറൽ സെക്രട്ടറിയായി ടി.പി.മാധവനും തിരഞ്ഞെടുക്കപ്പെട്ടു.നടൻ ദിലീപിനെ സംഘടനയിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മോഹൻലാൽ നായകത്വം ഏറ്റെടുത്തപ്പോൾ 20 വർഷം തുടർച്ചയായി സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി.

mohanlal launches construction of new building for amma

More in Uncategorized

Trending

Recent

To Top