Malayalam Breaking News
കുറച്ച് പേര് മാത്രം ഈ നാടകം കണ്ടാല്‍ പോരാ… ലോകം മുഴുവന്‍ കാണണം; ഒടുവില്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍
കുറച്ച് പേര് മാത്രം ഈ നാടകം കണ്ടാല്‍ പോരാ… ലോകം മുഴുവന്‍ കാണണം; ഒടുവില്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍
കുറച്ച് പേര് മാത്രം ഈ നാടകം കണ്ടാല്‍ പോരാ… ലോകം മുഴുവന്‍ കാണണം; ഒടുവില്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍
കുറച്ച് പേര് മാത്രമല്ല ലോകം മുഴുവന്‍ ഈ നാടകം കാണണമെന്ന് മോഹന്‍ലാല്‍. കര്‍ണഭാരം എന്ന നാടകത്തിന്റെ കാര്യമാണ് മോഹന്‍ലാല്‍ പറയുന്നത്. നാടകത്തിന്റെ ഇന്റര്‍നെറ്റ് റിലീസുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച കര്‍ണഭാരം എന്ന നാടകം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ പേജിലൂടെ കര്‍ണഭാരം റിലീസ് ചെയ്യുക. സംസ്കൃത നാടകമായ കര്‍ണഭാരത്തില്‍ കര്‍ണനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. 2000ല്‍ ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തിലാണ് ആദ്യമായി ഈ നാടകം അവതരിപ്പിച്ചത്. പിന്നീട് മുംബൈയിലും മോഹന്‍ലാല്‍ അവതരിപ്പിച്ചു.
മോഹന്‍ലാലിന്റെ വാക്കുകളിലേയ്ക്ക്-
പ്രിയപ്പെട്ടവരെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഞാന്‍ ചെയ്ത സംസ്കൃത നാടകമാണ് കര്‍ണഭാരം. കഴിഞ്ഞ ദിവസം അതിന്റെ ദൃശ്യാവിഷ്കാരം എനിക്ക് ലഭിക്കുകയുണ്ടായി. കാവാലം നാരായണന്പണിക്കര് സാറിന്റെ നാടവേദിയാണ് ആ നാടകം ചെയ്യിപ്പിക്കുന്നത്. സംസ്കൃതം എനിക്ക് അറിയില്ലെന്ന് പറഞ്ഞിട്ടും നിനക്കത് ചെയ്യാന്‍ പറ്റുമെന്ന ഉറച്ച വിശ്വാസം തന്നത് നാരായണപണിക്കര്‍ സാര്‍ ആണ്. ഈ നാടകം അടുത്തിടെ കണ്ടപ്പോള്‍ എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
നാല്പത് വര്‍ഷമായി അഭിനയിക്കുന്ന നടനെന്ന നിലയില്‍ എനിക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അതിശയിച്ച് പോയി. കാവാലം നാരായണപണിക്കര്‍ സാറിന്റെ അനുഗ്രഹവും ആ ഗുരുത്വവുമാണ് എന്നിലേക്ക് പ്രവഹിച്ച് എന്നെക്കൊണ്ട് അത് ചെയ്യിച്ചതെന്ന് വിശ്വസിക്കുന്നു. കര്‍ണന്റെ മാനസിക സംഘര്‍ഷമാണ് ആ നാടകത്തിലൂടെ പറയുന്നത്. അതിലേറെ മാനസിക സംഘര്‍ഷത്തിലൂടെയാണ് ഞാനും അത് ചെയ്തത്.
ഇന്ത്യയിലെ പല വേദികളില്‍ പിന്നീട് ആ നാടകം വീണ്ടും ചെയ്യാന്‍ കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സാധിച്ചില്ല. കുറച്ച് പേര്മാത്രം ഈ നാടകം കണ്ടാല്‍ പോരാ. ലോകം മുഴുവന്‍ ഈ നാടകം കാണണമെന്ന ആഗ്രഹം എനിക്ക് ഉണ്ട്. ഇതിന്റെ മുഴുവന്‍ വിഡിയോ ഫെയ്സ്ബുക്കിലൂടെയും യുട്യൂബിലൂടെയും പുറത്തിക്കുന്നുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കണം.
Mohanlal facebook post about drama
