Connect with us

വേദനകളെ ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ച്‌ കടന്നുപോവുകയാണ്, എങ്ങും സ്നേഹത്തിൻ്റെ പൂക്കൾ വിടരട്ടെ; പുതുവർഷ ആശംസകളുമായി മോഹൻലാൽ

Malayalam

മലയാളികളെ സംബന്ധിച്ച് ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകൾ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കർക്കടകം കഴിഞ്ഞുവരുന്ന മാസമായ ചിങ്ങത്തെ ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും മാസമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പുതുവത്സരാശംസകളുമായി എത്തിയത്.

ഇപ്പോഴിതാ മലയാളികളുടെ സ്വന്തം മോഹൻലാലും മലയാളികൾക്ക് പുതുവത്സരാശംസകളുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു നടൻ ആശംസകൾ നേർന്നത്.

അ​ദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

പ്രതീക്ഷയുടെ പുലർവെട്ടവുമായി ചിങ്ങമെത്തി. പ്രകൃതിദുരന്തം നൽകിയ വേദനകളെ ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ച്‌ കടന്നുപോവുകയാണ്. എങ്ങും സ്നേഹത്തിൻ്റെ പൂക്കൾ വിടരട്ടെ. ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ

അതേസമയം, മലയാള വർഷത്തിൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കവുമായി ആണ് ഇന്ന് പൊന്നിൻ ചിങ്ങം പിറന്നത്. കൊല്ലവർഷം 1200ലേക്ക് കടക്കുകയാണ്. കൊല്ലവർഷം 1200ലേക്ക് കടക്കുമ്പോൾ 13-ാം നൂറ്റാണ്ട് പിറക്കുകയാണ്. എ.ഡി 825 ആഗസ്റ്റിലാണ് കൊല്ലവർഷം തുടങ്ങിയതെന്നാണ് കരുതുന്നത്.

ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. സമ്പദ്‌സമൃദ്ധമായ കാർഷിക സംസ്‌കൃതിയുടെ ഓർമപ്പെടുത്തൽ. ഇനിയുള്ള നാളുകൾ പൊന്നോണത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബർ 15 ഞായറാഴ്ചയാണ് ഇത്തവണത്തെ ഓണം.

More in Malayalam

Trending

Recent

To Top