Malayalam Breaking News
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി…ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും വലിയ സിനിമയായി മാറും -മോഹൻലാൽ !
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി…ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും വലിയ സിനിമയായി മാറും -മോഹൻലാൽ !
മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ അവസാന ഘട്ടത്തില്‍. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായെന്നും രണ്ടു മൂന്ന് ദിവസത്തെ അവസാന ഷൂട്ടുകൂടിയെ അവസാനിക്കുന്നുള്ളു എന്ന് മോഹൻലാൽ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. ചിത്രം ഏറ്റവും മികച്ചതാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും, വലിയൊരു സിനിമ വെറും മൂന്നു മാസം കൊണ്ട് ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും വലിയ സിനിമായായി മരയ്ക്കാർ മാറുമെന്നും മോഹൻലാൽ പറഞ്ഞു.
വന്‍ താരനിരയാണ് ചിത്രത്തിലുള്ളത് . മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്. പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പൂജ കുമാര്‍, നെടുമുടി വേണു, ബാബുരാജ്, മാമുക്കോയ, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം അടുത്ത വര്‍ഷമാകും തിയേറ്ററുകളിലെത്തുക.
രാഷ്ട്രീയത്തിലേക്കില്ലെന്ന് ലൈവ് വീഡിയോയില്‍ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു. കക്ഷി രാഷ്ട്രീയം തല്‍ക്കാലമില്ലെന്നും തനിക്കറിയാവുന്നതേ ഞാന്‍ ചെയ്യുവെന്നും രാഷ്ട്രീയം തനിക്കറിയാവുന്ന പണിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു സിനിമയില്‍ അഭിയിച്ചു എന്നു വെച്ച് രാഷ്ട്രീയത്തിലേക്ക് വരാന്‍ പറ്റില്ല. കേരളത്തിലെ സാഹചര്യത്തില്‍ അത് ഒട്ടും സാധ്യമല്ല. അതൊരു വലിയ ഇടമാണ്. അതിനാല്‍ തന്നെ വലിയ ഗൗരവത്തോടെയാണ് അതിനെ നോക്കി കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റേതായി റിലീസിംഗിന് പുതിയ ചിത്രം ലൂസിഫറിന്റെ സെന്‍സറിംഗ് നാളെ നടക്കും. താന്‍ പ്രതീക്ഷിച്ചതിലും മേലെയാണ് ലൂസിഫര്‍ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍.
മോഹൻലാലിനൊപ്പം ടോവിനോ,മഞ്ജു വാരിയർ, പൃഥ്വിരാജ്,ആന്റണി പെരുമ്പാവൂർ, തമിഴ് നടൻ സൂര്യ, സുചിത്ര മോഹൻലാൽ എന്നിവരും പങ്കെടുത്തു. സോഷ്യൽ മീഡിയകളിൽ ഹിറ്റ് ആയി മാറി മോഹൻലാലിൻറെ ഈ പുതിയ ലൈവ് ഇന്റർവ്യൂ.
mohanlal facebook live interview
