News
പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്ത് മോഹന്‍ലാല്‍; വൈറലായി വീഡിയോ
പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്ത് മോഹന്‍ലാല്‍; വൈറലായി വീഡിയോ
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. കുക്കിങ്ങിനോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം മലയാളികള്‍ക്ക് അറിയാവുന്നതാണ്. ഇതിനോടകം നിരവധി സ്‌പെഷ്യല്‍ റെസിപ്പികളുമായാണ് അദ്ദേഹം ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന്റെ പുത്തന്‍ പാചക വിഡിയോ ആണ്.
ഫിറ്റ്‌നസ് ട്രെയിനര്‍ ഡോക്ടര്‍ ജെയ്‌സണ്‍ പോള്‍സനൊപ്പമാണ് മോഹന്‍ലാലിന്റെ പാചകം. പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്യുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. പാചകത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇടയ്ക്കും ഷൂട്ടിങ് വിഡിയോ പകര്‍ത്തുന്നതുമെല്ലാം വിഡിയോയിലുണ്ട്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് വിഡിയോ. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
കുറച്ചു നാളുകള്‍ക്കു മുന്‍പാണ് മകന്‍ പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നീണ്ട യാത്രയ്ക്കു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ പ്രണവിനു വേണ്ടി മോഹന്‍ലാല്‍ സ്‌പെഷ്യല്‍ ഭക്ഷണം ഒരുക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ ട്രെയ്‌നറാണ് ഡോക്ടര്‍ ജെയ്‌സണ്‍ പോള്‍സണ്‍. ഗട്ട് ഹെല്‍ത്തിനു പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്‌നസ് ട്രെയിനറാണ് ജെയ്‌സണ്‍. മോഹന്‍ലിലിനൊപ്പമുള്ള നിരവധി ഫിറ്റ്‌നസ് വിഡിയോകളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
