Connect with us

ബുർജ് ഖലീഫയുടെ 29-ാം നിലയിൽ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്വന്തമാക്കി മോഹൻലാൽ; രജിസ്റ്റർ ചെയ്തത് ഭാര്യ സുചിത്രയുടെ പേരിൽ

Malayalam

ബുർജ് ഖലീഫയുടെ 29-ാം നിലയിൽ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്വന്തമാക്കി മോഹൻലാൽ; രജിസ്റ്റർ ചെയ്തത് ഭാര്യ സുചിത്രയുടെ പേരിൽ

ബുർജ് ഖലീഫയുടെ 29-ാം നിലയിൽ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്വന്തമാക്കി മോഹൻലാൽ; രജിസ്റ്റർ ചെയ്തത് ഭാര്യ സുചിത്രയുടെ പേരിൽ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.

ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുൾ പ്രകാരം, ബുർജ് ഖലീഫയിൽ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ബുർജ് ഖലീഫയിൽ ഇന്ത്യയിലെ ഒരു സൂപ്പർ താരത്തിന് മാത്രമാണ് സ്വന്തമായി ഫ്ലാറ്റുള്ളത്. അത് മലയാളികളുടെ ലാലേട്ടനാണ്. ഇവിടെ, മോഹൻലാലിന് പുറമെ നിരവധി സെലിബ്രിറ്റികളും വ്യവസായികളും ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്.

ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നാൽ ദുബായ് ഫൗണ്ടനും നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. ഈ വലിയ ഫ്ലാറ്റിന്റെ വില 3.5 കോടി രൂപയാണ് എന്നാണ് വിവരം. തന്റെ പ്രിയപ്പെട്ട ഭാര്യ സുചിത്രയുടെ പേരിലാണ് ബുർജ് ഖലീഫയിലെ ആഢംബര അപ്പാർട്ട്മെന്റ് മോഹൻലാൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബുർജ് ഖലീഫയിൽ മാത്രമല്ല ദുബായിലെ മറ്റൊരിടത്ത് മൂന്ന് ബെഡ്റൂമുള്ള ആഡംബര വില്ലയും മോഹൻലാലിന് സ്വന്തമായുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ കുടുംബസമേതം ദുബായിലാണ് താമസം. നാട്ടിൽ വരുമ്പോൾ ചെന്നൈയിലും കൊച്ചിയിലുമായാണ് നടൻ താമസിക്കാറുള്ളത്. യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയും മോഹൻലാലിനുണ്ട്. മോഹൻലാൽ സിനിമയ്ക്ക് പുറമെ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിട്ടുള്ളത് ബിസിനസിലാണ്. ദുബായിലും നടന് ബിസിനസുണ്ടെന്നാണ് വിവരം.

അടുത്തിടെ, മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്രയേറെ അത്യംഢംബ വീടുകളും അപ്പാർട്ട്മെന്റുകളുമെല്ലാം ഉണ്ടെങ്കിലും പുന്നയ്ക്കൽ തറവാടെന്ന ആ വീട് ഇന്നും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത് മോഹൻലാലിന്റെ മനസ്സിനോട് ചേർന്നു നിൽക്കുന്ന വീടുകളിൽ ഒന്നായതിനാൽ തന്നെ അതിന് ഒരു കേട് പാടും വരുത്താതെ നടൻ സംരക്ഷിക്കുന്നുണ്ട്.

പരമ്പരാഗത ശൈലിയിൽ നിർമിച്ച, ഓടിട്ട ഒരു ഒറ്റനില വീടാണിത്. പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ജനാലകളും റെഡ് ഓക്‌സൈഡ് പാകിയ നിലവുമൊക്കെയായി നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ് ഈ വീടിന്റെ കാഴ്ചകൾ. പിൽക്കാലത്ത്, അച്ചന്റെ ജോലിയുമായി ബന്ധപ്പെട്ട് മോഹൻലാലും അമ്മയും സഹോദരനുമൊക്കെ തിരുവന്തപുരത്തേക്ക് മാറുകയായിരുന്നു.

താരത്തിനു മൂന്നു വയസ്സായപ്പോഴാണ് അച്ഛൻ വിശ്വനാഥൻ നായർ തിരുവനന്തപുരം മുടവൻമുഗളിലെ കേശവദേവ് റോഡിൽ പുതിയ വീട് പണി കഴിപ്പിച്ചത്. ഹിൽവ്യൂ എന്ന ആ വീട്ടിലാണ് പിന്നീട് താരം തന്റെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ ചെലവഴിച്ചത്. മോഹൻലാലിന്റെ സിനിമാജീവിതത്തിലും ഹിൽവ്യൂ എന്ന വീടിനു വലിയ പ്രാധാന്യമുണ്ട്. താരത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നതും ഈ വീട്ടിൽ നിന്നാണ്. 1978ൽ ‘തിരനോട്ടം’ എന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്.

അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറുന്ന കാഴചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

മാത്രമല്ല, പതിനെട്ട് വർഷങ്ങൾക്ക് ശേഷം റീറിലീസിനെത്തിയ ചോട്ടാ മുംബൈ എന്ന ചിത്രവും റെക്കോർഡ് കളക്ഷനാണ് നേടുന്നത്. വേറൊരു ചിത്രത്തിനും ഇത്തരത്തിലൊരു രണ്ടാം വരവേൽപ്പ് ലഭിച്ചിട്ടില്ല. ഛോട്ടാ മുംബൈ പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടിയിരുന്നു. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.

ആക്‌ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയും മോഹൻലാലിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയിൽ പറഞ്ഞുകേൾക്കുന്നുണ്ട്.

ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്. തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്. ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ് ആയിരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.

മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വ ത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.

അതേസമയം, കുറച്ച് ദിവസങ്ങൾക്കു മുൻപായിരുന്നു മോഹൻലാലിൻറെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവെച്ചിരുന്നു. 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷമാണ് മോഹൻലാൽ പങ്കുവെച്ചത്. മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. പ്രിയപ്പെട്ടവരേ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരക എഴുതിയിരിക്കുന്നത്.

കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

താൻ നാലരപതിറ്റാണ്ടായി സിനിമയുടെ ഭാഗമാണെന്നും തന്റെ ജീവിതത്തിലേയ്ക്ക് സിനിമയെത്തുകയായിരുന്നുവെന്നും താൻ അതിനുവേണ്ടി അലഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 43 വർഷങ്ങളായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ചാണ് താൻ ജീവിച്ചതെന്നും തന്റേതായ ഒരു സമയം തനിക്കുണ്ടായിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഒരു സിനിമയിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റമായിരുന്നു.

അതുകൊണ്ടുതന്നെ തനിക്ക് ഒരു ജീവിതമുണ്ടായിരുന്നില്ലെന്നും ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ തനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നല്ല യാത്രകളും കുടുംബ നിമിഷങ്ങളുമെല്ലാം നഷ്ടമായെന്നും ഇനി തനിക്ക് വേണ്ടി കുറച്ച് ജീവിക്കണമെന്നും മോഹൻലാൽ പറയുന്നു. ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണ്ണമായും ആത്മീയതയിലേക്ക് പോകുമെന്നുമാണ് നടൻ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top