Malayalam Breaking News
മോഹന്‍ ലാലിന്‍റെ ‘ബിഗ് ബ്രദര്’ പ്രഖ്യാപനം ഞെട്ടിയത് സൂപ്പർ ഹിറ്റ് സംവിധായകർ !! ആറു പ്രമുഖ സൂപ്പർ സംവിധായകർക്ക് കാത്തിരിപ്പ് തുടരേണ്ടിവരും
മോഹന്‍ ലാലിന്‍റെ ‘ബിഗ് ബ്രദര്’ പ്രഖ്യാപനം ഞെട്ടിയത് സൂപ്പർ ഹിറ്റ് സംവിധായകർ !! ആറു പ്രമുഖ സൂപ്പർ സംവിധായകർക്ക് കാത്തിരിപ്പ് തുടരേണ്ടിവരും
മോഹന്‍ ലാലിന്‍റെ ‘ബിഗ് ബ്രദര്’ പ്രഖ്യാപനം ഞെട്ടിയത് സൂപ്പർ ഹിറ്റ് സംവിധായകർ !! ആറു പ്രമുഖ സൂപ്പർ സംവിധായകർക്ക് കാത്തിരിപ്പ് തുടരേണ്ടിവരും
കായം കുളം കൊച്ചുണ്ണിയും, ഡ്രാമയും ഒടിയനുമാണ് ഒന്നിന് പിറകെ ഒന്നായി റിലീസാവാന് പോവുന്ന മോഹന്ലാല് ചിത്രങ്ങള്‍. അഭിനയിച്ചുകൊണ്ടിരിക്കുന്ന ലൂസിഫറും സൂര്യയോടൊപ്പമുള്ള തമിഴ് ചിത്രവും പൂര്‍ത്തികരിച്ചാല്‍ പ്രിയന്‍ ചിത്രമായ അറബിക്കടലിന്‍റെ സിംഹത്തിലായിരിക്കും മോഹന്‍ലാല്‍ജോയിന്‍ചെയ്യുക.
അറബിക്കടലിന്‍റെ സിംഹത്തിനു ശേഷം മോഹന് ലാല്‍ ഏതു ചിത്രം പ്രഖ്യാപിക്കുമെന്ന നെഞ്ചിടിപ്പിലായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ഡേറ്റി നായ് കാത്തിരുന്ന ആറോളം സംവിധായകര്‍. മോഹന്‍ലാല്‍ യെസ് മൂളിയാല്‍ ഏതു സമയവും തുടങ്ങാന്‍ പാകത്തില്‍ ഫുള്‍ സ്ക്രിപ്റ്റും പരിവാരങ്ങളും റെഡിയാക്കി കാത്തിരുന്ന സീനിയര്‍ സംവിധായകരായ ‘ജോഷി ,ഭദ്രന്, ഷാജി കൈലാസ്.കൂടാതെ , എം .പത്മ കുമാര്‍, മേജര്‍ രവി ,നവാഗതനായ പി പ്രജിത്ത്’ എന്നിങ്ങനെ ആറോളം സംവിധായകരെ വീണ്ടും ക്യൂവില്‍ നിര്‍ത്തിയാണ് മോഹന് ലാല്‍ സംവിധായകന്‍ സിദ്ദിഖിനൊപ്പം ‘ ബിഗ് ബ്രദര്’ എന്ന അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അറുമാസം കൊണ്ടാണ് സിദ്ദിക്ക് ബിഗ് ബ്രദര്‍ സ്ക്രിപ്റ്റ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ ഷൂട്ടിംഗ് തുങ്ങുന്ന ബിഗ് ബ്രദര്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് സൂചന.AshiqShiju
മോഹന് ലാല് യുദ്ധമുറകള്‍ പഠിക്കാനുള്ള തയ്യാറെടുപ്പിലേക്ക്
ഇന്ത്യന്‍സിനിമയുടെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവും മലയാള സിനിമയുടെ സ്വപ്ന സാക്ഷാത്കാരവുമായ ‘രണ്ടാംമൂഴ’ത്തിന്‍റെ ചിത്രീകാനന്തര ജോലികള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.2019 അവസാനത്തില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
‘ഒടിയന്’ ശ്രീകുമാറിന്‍റെ സംവിധാനത്തില് , ബി .ആര് ഷെട്ടിയുടെ നിര്‍മ്മാണത്തില്, മോഹന് ലാല്‍ ‘ഭീമ’നാകുന്ന എം .ടി വാസുദേവന് നായരുടെ രണ്ടാമൂഴം എന്ന മഹാകൃതി ബ്രമ്മാണ്ഡ ലെവലില്‍ സിനിമയാവുമ്പോള്‍ ഒരു സാധാരണ സിനിമയുടെ പരിശ്രമം മാത്രമല്ല ചിത്രത്തിന്ആവശ്യമായി വരുന്നത്.മുന്നണിയിലും പിന്നണിയിലുമായി ഒരു പാട് പ്രതിഭകളുടെ അത്യദ്ധ്വാനം തന്നെ ആശ്യപ്പെടുന്ന ചിത്രമാണ് രണ്ടാംമൂഴം. ഭീമനാവാന് മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞ മോഹന് ലാലിന് ഇനി മുന്‍പോട്ടുള്ള ഒന്നര വര്‍ഷം ഏറെ കഠിനമായതും അദ്ധ്വാനഭരിതവുമായിരിക്കും.
പല തരത്തിലുള്ള യുദ്ധങ്ങളാണ് രണ്ടാംമൂഴത്തില് മോഹന് ലാലിനെ കാത്തിരിക്കുന്നത്.’ഗദാഗദ യുദ്ധം മുതല് കാറ്റിന്റെ വേഗത്തില് വരെയുള്ള യുദ്ധങ്ങള്‍ രണ്ടാംമൂഴത്തിലുണ്ട്. ഈ , യുദ്ധമുറകളെല്ലാം പഠിച്ചെടുക്കേണ്ടത് മോഹന്‍ലാലിനെ സംബന്ധിച്ച് അനിവാര്യമാണ്.അതു കൊണ്ടുതന്നെ 2019മുതല്‍ ഡേറ്റ് കൊടുത്ത സിനിമകള്‍ അല്ലാതെയുള്ള മറ്റെല്ലാ കമ്മിറ്റ്മെന്‍റ്കളില്‍ നിന്നും മോഹന്‍ലാല് മാറി നില്‍ക്കാന്‍ പോകുകയാണ് .ആയോധന കലയിലും യുദ്ധമുറകളിലും പുകള്‍പെറ്റ വിവിധ ഗുരുക്കന്മാരുടെ ശിഷ്യണത്തില്‍ രണ്ടാമൂഴത്തിന് വേണ്ടി യുദ്ധമുറകള് അഭ്യസിക്കാന്‍ സമയം കണ്ടെത്തേണ്ടത് കൊണ്ടാണ്
മറ്റെല്ലാ കമ്മിറ്റ് മെന്റുകളും മോഹന്‍ലാല്‍ മാറ്റിവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.AshiqShiju
