Malayalam
മലയാളത്തില്‍ നിന്ന് ജയറാമിനൊപ്പം മോഹന്‍ലാലും ഐശ്വര്യ ലക്ഷ്മിയും!
മലയാളത്തില്‍ നിന്ന് ജയറാമിനൊപ്പം മോഹന്‍ലാലും ഐശ്വര്യ ലക്ഷ്മിയും!
By
ചെക്ക ചിവന്ത വാനം എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം നേടിയ വന്‍വിജയത്തിന് ശേഷം പൊന്നിയില്‍ സെല്വന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ.ഒരുക്കി കഴിഞ്ഞ വര്‍ഷം വിജയം നേടിയതിനു ശേഷം പ്രശസ്ത സംവിധായകന് മണി രത്നം ഒരുക്കാന്‍ പോകുന്നത് പൊന്നിയില്‍ സെല്വന് എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. മണി രത്നത്തിന്റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നിയില്‍ സെല്വന് ലൈക്ക പ്രൊഡക്ഷന്‍സ്, മണിരത്നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേര്‍ന്നാകും നിര്‍മ്മിക്കുക എന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തില്‍ വമ്ബന്‍ താര നിരയാണ് അണിനിരക്കുന്നത്. ചിയാന്‍ വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, കീര്‍ത്തി സുരേഷ്, അമല പോള്‍, സത്യരാജ് എന്നിവര്‍ ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും എന്നാണ് സൂചന.
മലയാളത്തില്‍ നിന്ന് ജയറാം ഈ ചിത്രത്തിന്റെ ഭാഗം ആയി എത്തും എന്ന് അദ്ദേഹം തന്നെ ഇപ്പോള്‍ സ്ഥിതീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു മലയാളത്തില്‍ നിന്ന് സൂപ്പര്‍ താരം മോഹന്‍ലാലും പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മിയും ഈ ചിത്രത്തിന്റെ ഭാഗമായേക്കാം.
കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്വന്. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവലാണ് ‘പൊന്നിയിന്‍ സെല്വന്’. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണി രത്നത്തിന്റെ ശ്രമം.
mohanlal and aiswarya lakshmi with jayaram movie
