Connect with us

റോഷൻ ഒരു സെൽഫിഷായ ഡയറക്ടറാണ് !! മോഹൻലാൽ പറയുന്നു….

Malayalam Breaking News

റോഷൻ ഒരു സെൽഫിഷായ ഡയറക്ടറാണ് !! മോഹൻലാൽ പറയുന്നു….

റോഷൻ ഒരു സെൽഫിഷായ ഡയറക്ടറാണ് !! മോഹൻലാൽ പറയുന്നു….

റോഷൻ ഒരു സെൽഫിഷായ ഡയറക്ടറാണ് !! മോഹൻലാൽ പറയുന്നു….

ഒരു മലയാള സിനിമ കൂടി 100 കോടി എന്ന നാഴികക്കല്ല് പൂർത്തീകരിച്ചിരിക്കുന്നു. മറ്റു ഇന്ഡസ്ട്രികളിൽ മാത്രം കണ്ടു പരിചയിച്ച ആ വലിയ സംഖ്യ നമുക്കും എത്തിപ്പിടിക്കവുന്നതാണെന്ന് നമുക്ക് കാണിച്ചു തന്ന പുലിമുരുകന് ശേഷം കയം കുളം കൊച്ചുണ്ണിയാണ് മലയാളത്തിൽ നിന്നുള്ള മറ്റൊരു നൂറു കോടി സിനിമ. കായംകുളം കൊച്ചുണ്ണിയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകനെക്കുറിച്ച്‌ മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെയാണ്..

“റോഷന്‍ വളരെ സെല്‍ഫിഷായ ഡയറക്റ്റര്‍ എന്നാണ് ഞാന്‍ പറയുന്നത്. ഒരു കാര്യം വേണമെങ്കില്‍, സിനിമയുടെ നല്ലതിന് വേണ്ടി, അത് എങ്ങനെയെങ്കിലും സാധിച്ചെടുക്കും. സിനിമയേക്കുറിച്ചു വളരെയധികം നല്ല ചിന്തകളുള്ള ഡയറക്റ്ററാണ്. നല്ല സിനിമകള്‍ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന, ഒരു സിനിമാ എങ്ങനെ എടുക്കണമെന്നറിയുന്ന, സിനിമയെക്കുറിച്ചപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നയാളാണ്. കായംകുളം കൊച്ചുണ്ണിയെന്ന വലിയ സിനിമ എടുക്കുക അത്ര എളുപ്പമല്ല. വളരെ പ്രോമിസിംഗ് ആയിട്ടുള്ള ഡയറക്റ്ററാണ്.” ലാല്‍ പറയുന്നു.

ഒരു പിക്നിക്കിനു പോയ പ്രതീതിയാണ് തനിക്കീ ചിത്രം നല്‍കിയതെന്നും ലാല്‍ പറയുന്നുണ്ട്. നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, ക്യാമറ, ആർട്ട്, മറ്റു അണിയറപ്രവര്‍ത്തകരും തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നതാണ് വീഡിയോ.

Mohanlal about Rosshan Andrews

More in Malayalam Breaking News

Trending

Recent

To Top