Malayalam
ഞാന്‍ അധികം സ്വപ്‌നങ്ങള്‍ കാണാറില്ല, വളരെ അപൂര്‍വമായി മാത്രമേ സ്വപ്‌നം കാണാറുള്ളൂ, പക്ഷെ അദ്ദേഹത്തെ ഞാന്‍ വല്ലപ്പോഴുമൊക്കെ സ്വപ്‌നം കാണാറുണ്ട്; മോഹന്‍ലാല്‍
ഞാന്‍ അധികം സ്വപ്‌നങ്ങള്‍ കാണാറില്ല, വളരെ അപൂര്‍വമായി മാത്രമേ സ്വപ്‌നം കാണാറുള്ളൂ, പക്ഷെ അദ്ദേഹത്തെ ഞാന്‍ വല്ലപ്പോഴുമൊക്കെ സ്വപ്‌നം കാണാറുണ്ട്; മോഹന്‍ലാല്‍
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ മലയാളികള്‍ക്ക് മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനായ പത്മരാജനേ കുറിച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറൽ ആയി മാറുന്നത്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് പത്മരാജന്‍ – മോഹന്‍ലാല്‍ ജോടിയുടേത്.. അദ്ദേഹത്തിനെ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
എന്നാല്‍ പത്മരാജനെ കുറിച്ച് പറയുമ്പോള്‍ ആ സിനിമയെ കുറിച്ച് മാത്രമല്ല സംസാരിക്കേണ്ടതെന്ന് പറയുകയാണ് മോഹന്‍ലാല്‍. താന്‍ ഇന്നും മിക്ക ദിവസങ്ങളിലും ഓര്‍ക്കുന്ന വ്യക്തിയാണ് പത്മരാജനെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘പപ്പേട്ടനെ കുറിച്ച് പറയുമ്പോള്‍ തൂവാനത്തുമ്പികളെ കുറിച്ച് മാത്രമല്ല, എല്ലാ സിനിമകളെ കുറിച്ചും പറയണം. ദേശാടനകിളി കരയാറില്ല, കരിയിലക്കാറ്റു പോലെ, സീസണ്‍ പിന്നെ തൂവാവത്തുമ്പികള്‍ അങ്ങനെയങ്ങനെ കുറേ സിനിമകളുണ്ട്. തൂവാനത്തുമ്പികള്‍ എന്ന സിനിമ ഇപ്പോഴും ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയാണ്.
പപ്പേട്ടന്‍ പൂജപ്പുരയിലുള്ള ആളാണ്. എന്റെ വീടിന്റെ അടുത്താണ്. അവരൊക്കെ സിനിമക്ക് വേണ്ടി മാത്രം സമീപിക്കുന്നവരല്ല. നല്ല സൗഹൃദത്തിലുള്ള വ്യക്തിയാണ് അദ്ദേഹം. ഞാന്‍ ഇന്നും മിക്ക ദിവസങ്ങളിലും ഓര്‍ക്കുന്ന വ്യക്തിയാണ് പപ്പേട്ടന്‍. ഇന്ന് ഈ അഭിമുഖത്തിലെ ചോദ്യത്തിലൂടെ അദ്ദേഹത്തെ ഓര്‍ത്തു.
എന്നും എന്തെങ്കിലും രീതിയില്‍ അദ്ദേഹത്തിന്റെ പേര് എന്റെ മനസില്‍ വരാറുണ്ട്. ഞാന്‍ അങ്ങനെ അധികം സ്വപ്‌നങ്ങള്‍ കാണുന്ന വ്യക്തിയല്ല. വളരെ അപൂര്‍വമായി മാത്രമേ സ്വപ്‌നം കാണാറുള്ളൂ. പക്ഷെ അദ്ദേഹത്തെ ഞാന്‍ വല്ലപ്പോഴുമൊക്കെ സ്വപ്‌നം കാണാറുണ്ട് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം തന്റെ സിനിമ തിരക്കുകളിലുമാണ് മോഹൻലാൽ. മോഹൻലാലിന്റെ 360-ാം ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത്. എൽ 360 എന്ന് അറിയപ്പെടുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ബറോസ് ഒക്ടോബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.
