Malayalam
‘ഒടിയന്‍’ ഓടിയില്ല എന്നത് പഠനം ആയിട്ട് ചെയ്യേണ്ട കാര്യം, ഒരുപക്ഷേ ക്ലൈമാക്‌സ് ശരിയാകാത്തത് കൊണ്ടായിരിക്കാം; മോഹന്‍ലാല്‍
‘ഒടിയന്‍’ ഓടിയില്ല എന്നത് പഠനം ആയിട്ട് ചെയ്യേണ്ട കാര്യം, ഒരുപക്ഷേ ക്ലൈമാക്‌സ് ശരിയാകാത്തത് കൊണ്ടായിരിക്കാം; മോഹന്‍ലാല്‍
മലയാളികള്‍ ഒരിക്കലും മറക്കാത്ത മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കുകയും പിന്നീട് തീയറ്ററില്‍ വലിയ പരാജയം കൈവരിക്കുകയും ചെയ്ത ചിത്രമായിരുന്നു ഇത്. ഇതിലെ മോഹന്‍ലാലിന്റെ ലുക്കുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ സിനിമയായ മലൈകോട്ടെ വാലിബനും സമാന രീതിയിലൊരു ഹൈപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍.
‘മലൈക്കോട്ടെ വാലിബനും ഒടിയനും രണ്ട് രീതിയിലുള്ള സിനിമകളാണ്. ആ സിനിമയും ഒരു മോശം സിനിമയായിട്ട് ഞാന്‍ കണക്കാക്കുന്നില്ല. ആള്‍ക്കാര്‍ക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്ന് നമുക്ക് ഒരിക്കലും പറയാന്‍ പറ്റില്ല. ചില സിനിമകളെ മനപ്പൂര്‍വം ഇഷ്ടമല്ലാതാക്കി മാറ്റാനുള്ള സംവിധാനമുള്ള സമയമാണിത്. ഞാന്‍ മോശമായിട്ട് പറയുന്നതല്ല. ഒടിയന്‍ എന്ന സിനിമ ഒരു മാജിക്കിന്റെ കഥയാണ്.
ഹ്യൂമന്‍ ഇമോഷന്‍സ് ഒക്കെയുള്ള കഥയാണ്. എന്തുകൊണ്ട് അത് ഓടിയില്ല എന്നത് പഠനം ആയിട്ട് ചെയ്യേണ്ട കാര്യമാണ്. ഒരുപക്ഷേ അതിന്റെ ക്ലൈമാക്‌സ് ശരിയാകാത്തത് കൊണ്ടായിരിക്കാം. പക്ഷെ എന്തോ ഒരു കുഴപ്പമുള്ളതുകൊണ്ടാണ് അത് ശരിയാകാത്തത്. അത്തരം കുഴപ്പങ്ങള്‍ ഉണ്ടാകുമോ എന്ന് എനിക്ക് ഈ സിനിമയെക്കുറിച്ച് പറയാന്‍ പറ്റില്ല.
ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് നല്ല സിനിമയാണ്. ഒടിയനും എന്റെ കാഴ്ചപ്പാടില്‍ നല്ല സിനിമയാണ്. ഞാന്‍ അഭിനയിച്ച, ഞാന്‍ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ലോകത്തുള്ള എത്രയോ വലിയ സിനിമകള്‍, വലിയ സംവിധായകരുടെ സിനിമകള്‍ മോശമായി പോയിട്ടുണ്ട്. എത്ര വലിയ ഡയറക്ടേഴ്‌സിന്റെ സിനിമകള്‍.
മോശം സിനിമ അല്ലെങ്കിലും, മറ്റുള്ളവര്‍ മോശമായി കണ്ട സിനിമകള്‍ ഭയങ്കര സൂപ്പര്‍ ഹിറ്റ് ആയിട്ടുണ്ട്. ഇതൊരു മാജിക് റെസിപ്പി ആണ്. ആ റെസിപ്പിയെ കുറിച്ച് ലോകത്ത് ആര്‍ക്കും അറിയില്ല. നമ്മള്‍ ഒരു കറിയുണ്ടാക്കി കൊടുക്കുന്നു. അതൊരു നല്ല ഫുഡ് ആണെന്ന് പറഞ്ഞ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. നിങ്ങള്‍ അത് കഴിച്ചു നോക്കിയിട്ട് അതി മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാല്‍ എനിക്ക് കിട്ടുന്ന സംതൃപ്തി പോലെ തന്നെയാണ് ഇതും. ഞങ്ങള്‍ കഷ്ടപ്പെട്ട് ഒരു പ്രോഡക്റ്റ് ഉണ്ടാക്കിത്തരുന്നു, അത് രുചിച്ച് മധുരം ആണെന്ന് പറയു, കൈപ്പാണെന്ന് പറയേണ്ട’, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
