Malayalam Breaking News
ബിഗ് ബോസിന്റെ 50ാം എപിസോഡില്‍ ഹിമയുടെ സര്‍പ്പ്രൈസ് റീ എന്‍ട്രി…. ഹിമയെ തിരിച്ചെടുക്കാനുള്ള കാരണം വ്യക്തമാക്കി മോഹന്‍ലാല്‍
ബിഗ് ബോസിന്റെ 50ാം എപിസോഡില്‍ ഹിമയുടെ സര്‍പ്പ്രൈസ് റീ എന്‍ട്രി…. ഹിമയെ തിരിച്ചെടുക്കാനുള്ള കാരണം വ്യക്തമാക്കി മോഹന്‍ലാല്‍
ബിഗ് ബോസിന്റെ 50ാം എപിസോഡില്‍ ഹിമയുടെ സര്‍പ്പ്രൈസ് റീ എന്‍ട്രി…. ഹിമയെ തിരിച്ചെടുക്കാനുള്ള കാരണം വ്യക്തമാക്കി മോഹന്‍ലാല്‍
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോ ബിഗ് ബോസ് 50 എപിസോഡുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ബിഗ് ബോസ് 50 എപ്പിസോഡ് പൂര്‍ത്തിയായത് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ കഴിഞ്ഞ എപ്പിസോഡ് ആരംഭിച്ചത്. 50 ദിവസം പിന്നിട്ടതിന്റെ ആഘോഷമുണ്ടെന്നും എന്നാലത് സര്‍പ്രൈസ് ആയിരിക്കുമെന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ എന്ത് സര്‍പ്രൈസാണ് വേണ്ടതെന്നും അദ്ദേഹം മത്സരാര്‍ത്ഥികളോട് ചോദിച്ചു. ഇതിനിടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരുമായി അവരുടെ 50 ദിവസത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു.
50ാം എപ്പിസോഡ് പിന്നിട്ടതില്‍ നിങ്ങള്‍ വല്ല ആഘോഷവും പ്ലാന്‍ ചെയ്തിട്ടുണ്ടോയെന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു. ബിഗ് ബോസ് നിങ്ങള്‍ക്കായി ചില ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ശേഷം കറുത്ത വസ്ത്രം ധരിച്ച് നൃത്തച്ചുവടുകളുമായി കുറേ പേരെത്തിയപ്പോള്‍ മത്സരാര്‍ത്ഥികളും അവര്‍ക്കൊപ്പം ചുവട് വെയ്ക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനമായ ജിമ്മിക്കി കമ്മലിനൊപ്പമായിരുന്നു ഇവര്‍ ചുവട് വെച്ചത്. അനൂപും സാബുവും ചേര്‍ന്നാണ് കേക്ക് മുറിച്ചത്.
നേരത്തെ പുറത്തുപോയവരില്‍ നിന്നും ഒരാള്‍ക്ക് ഈ പരിപാടിയിലേക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കുമെന്ന് നേരത്തെ ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഹിമ ശങ്കര്‍ ആയിരുന്നു ആ ഭാഗ്യവതി. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് പുറത്ത് പോയവരിലൊരാളായ ഹിമയെ ബിഗ് ബോസിന്റെ വേദിയിലേക്ക് മോഹന്‍ലാല്‍ ക്ഷണിച്ചു. പുറത്ത് പോയത് ഒരുതരത്തില്‍ നന്നായെന്നു ഹിമ പറഞ്ഞു. അതേസമയം, തനിക്ക് സ്വയം പ്രതിഫലിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നും തന്റെ ബലഹീനതകളെ തിരിച്ചറിഞ്ഞുവെന്നും ഹിമ പറഞ്ഞു.
ബിഗ് ബോസിലേക്ക് തിരികെയെത്തിയ ഹിമയോട് മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് ഇതുവരെ എവിടെയായിരുന്നുവെന്നായിരുന്നു. കുടജാദ്രി യാത്രയെക്കുറിച്ചും താരം ചോദിച്ചു. പുറത്തിറങ്ങിയതിന് ശേഷം താന്‍ പരിപാടി കണ്ടിരുന്നെന്നും കൃത്യമായി കണ്ടതിന് ശേഷമാണ് താന്‍ ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തതെന്നും ഹിമ വ്യക്തമാക്കി. പരിപാടി സ്‌ക്രിപ്റ്റഡ് ആണോയെന്ന തരത്തിലുള്ള ചോദ്യം നിരവധി പേര്‍ ചോദിച്ചിരുന്നുവെന്നും ഹിമ പറഞ്ഞു.
എന്നാല്‍ പരിപാടി പ്രീ പ്ലാന്‍ഡ് അല്ലെന്ന് മോഹന്‍ലാലും വ്യക്തമാക്കി. തനിക്ക് സംഭവിച്ച വീഴ്ചകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തവണ താന്‍ എത്തിയിട്ടുള്ളതെന്നും പുതിയ ചിറകുമായെത്തിയ കഴുകന്‍, ഇതാ ചിറക് കണ്ടില്ലേയെന്ന് താരം ചോദിച്ചപ്പോള്‍ അവിടെയുള്ളതെല്ലാം പാവം കുഞ്ഞുങ്ങളാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ബിഗ് ബോസിന്റെ നിര്‍ദേശത്തെക്കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചുമൊക്കെ വിശദീകരിച്ചതിന് പിന്നാലെയാണ് താരത്തെ ബിഗ് ഹൗസിലേക്ക് വിട്ടത്. എലിമിനേഷനില്‍ യാത്രയാക്കുമ്പോള്‍ പിന്നീട് കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും താരം പറഞ്ഞു.
പുറത്തായവരില്‍ നിന്നും എന്തുകൊണ്ട് ഹിമയത്തെന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യങ്ങള്‍ പ്രേക്ഷകര്‍ ഉന്നയിച്ചതിനാല്‍ ഇക്കാര്യത്തിന് കൃത്യമായ മറുപടി മോഹന്‍ലാല്‍ നല്‍കി. ജനങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ഹിമയെ വീണ്ടും പരിപാടിയിലേക്ക് തിരികെയെത്തിയതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അവരവരുടേതായ തിരക്കുകള്‍ക്കിടയില്‍ നിന്നും തിരികെ പരിപാടിയിലേക്ക് എത്താന്‍ ചിലരൊക്കെ വിസമ്മതിച്ചിരുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പരിപാടിയിലേക്ക് ഹിമ തിരികെയെത്തുന്നതിനെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്നും പുറത്തുപോയതിന് ശേഷമുള്ള കാര്യത്തെക്കുറിച്ച് ഒന്നും പറയരുതെന്ന കര്‍ശന നിബന്ധനയോടു കൂടിയാണ് ഹിമയെ വീട്ടിനകത്തേക്ക് അയച്ചത്.
വിശ്വസിക്കാനാവാതെ അലറി വിളിച്ചു കൊണ്ടായിരുന്നു വീട്ടിലുള്ളവര്‍ ഹിമയെ സ്വീകരിച്ചത്. അനൂപ് ഒഴികെ എല്ലാവരും ഹിമയെ സ്വീകരിക്കാനായി പുറത്തേക്ക് എത്തിയിരുന്നു. വളരെ സന്തോഷത്തോടേയും ചിരിച്ചും കളിച്ചുമാണ് ഹിമയെ വീട്ടിലുള്ളവര്‍ സ്വീകരിച്ചത്. അര്‍ച്ചനയും രഞ്ജിനിയും ബഷീറുമായിരുന്നു ഏറ്റവും അധികം സന്തോഷിച്ചിരുന്നത്. സാബുവിനെ മിസ് ചെയ്തിരുന്നുവെന്നും ഹിമ പറഞ്ഞു.
ബിഗ് ബോസില്‍ നിന്നും പുറത്തുപോയ ശേഷമുള്ള ഹിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
പ്രിയ സുഹൃത്തുക്കളെ, വീണ്ടും സന്തോഷത്തോടെ, സ്‌നേഹത്തോടെ എന്നെ മനസിലാക്കിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. ബിഗ് ബോസ് മിക്ക എപ്പിസോഡുകളും കണ്ടു. എന്റേതായ രീതിയില്‍ ആ ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങള്‍ എഴുതാന്‍ സമയം ആയി എന്നു തോന്നി.. ഇത് എന്റെ വീക്ഷണങ്ങള്‍ മാത്രമാണ്.. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം.. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്..ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴേ തീരുമാനിച്ചിരുന്നു, ഹിമ ശങ്കര്‍ എന്ന വ്യക്തിയെ ആളുകള്‍ മനസിലാക്കേണ്ടത് അവിടത്തെ എലിമിനേഷനില്‍ അകപ്പെടാതിരിക്കാനുള്ള കള്ളക്കളികള്‍ കൊണ്ടല്ല, നിലപാടുകളില്‍ നിന്നു കൊണ്ടുള്ള ശക്തമായ കളികള്‍ കൊണ്ടാണ് എന്ന്.. കാരണം, ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നരുത്.. ബിഗ് ബോസില്‍ ചെന്ന ദിവസം മുതല്‍ അവിടുത്തെ ജീവിതത്തെ ക്യൂരിയസ് ആയി വാച്ച് ചെയ്യുകയായിരുന്നു ഞാന്‍ പലരും പല രീതിയില്‍ ഇടപെടുന്നതു കണ്ടു, ഞാനും എന്റേതായ രീതിയില്‍ ഇടപെട്ട് തുടങ്ങി.. അവിടെ മുന്‍പ് പരിചയമുള്ള ചിലര്‍ ഉണ്ടായിരുന്നു.. പരിചയമില്ലാത്തവരായിരുന്നു മിക്കവരും. പക്ഷേ, മിക്കവര്‍ക്കും എന്നെ അറിയുന്നത് strong ആയിട്ടുള്ള, ജീവിതത്തില്‍ നിന്ന് പോരാടി, അഭിപ്രായങ്ങള്‍ പറയുന്ന ഹിമ ശങ്കറിനെയാണ്..
ആ ഹിമാശങ്കര്‍ മാത്രമല്ല ഞാന്‍ .. എന്റെ ഉള്ളിലെ കുട്ടിത്തം ഞാന്‍ കളയാതെ വച്ചിട്ടുണ്ട് . ആ കുട്ടിത്തമില്ലെങ്കില്‍ പോരാടുന്ന ഹിമ വളരെ ഫ്രസ്‌ട്രേറ്റഡ് ആയിരിക്കും. അവള്‍ക്കൊരിക്കലും ഒരു ട്രൂ ആര്‍ട്ടിസ്റ്റ് ആയിരിക്കാന്‍ പറ്റില്ല. അവളുടെ മനസിലെ നെഗറ്റീവ് ചിന്തകളേയും വേദനകളേയും കഴുകി കളഞ്ഞ് അവളെ ഒരു തൂവല്‍ പോലെ ഭാരമില്ലാതെ ആക്കുന്ന, ഒരു വൈറ്റ് പേപ്പര്‍ പോലെ മനസിനെ ക്ലിയര്‍ ആക്കി ഒരു പുതിയ കഥാപാത്രത്തെ പരിപൂര്‍ണ്ണമായി ഏറ്റുവാങ്ങാന്‍, ജീവിതത്തെ എന്നും പോസിറ്റീവ് ആയി സമീപിക്കാന്‍ ഈ ശീമാട്ടിയാണ് ഹിമാ ശങ്കറിനെ സഹായിക്കുന്നത്. ശീമാട്ടിയുടെ പ്രൊട്ടക്ടര്‍ ആണ് ഹിമാശങ്കര്‍. അല്ലാതെ, ഫുള്‍ ടൈം strong ആയിരിക്കാന്‍ എനിക്കിഷ്ടമല്ല… ഞാനൊരു വികാരങ്ങളുള്ള വ്യക്തിയാണ്. നിലപാടുകളിലെ തന്റേടം എന്റെ ജീവിതം എന്നില്‍ വരുത്തിയ മാറ്റമാണ്. എന്റെ പേര്‍സണല്‍ സ്‌പേസില്‍ അത്രത്തോളം മൃദുലത ഉള്ളവളാകാന്‍ തന്നെയാണ് എനിക്കിഷ്ടം. പക്ഷേ, ശീമാട്ടിയെ വേദനിപ്പിക്കാന്‍ എനിക്കിഷ്ടമല്ല…
ഹിമാശങ്കറിനെ കടന്നു വേണം നിങ്ങള്‍ക്ക് ശീമാട്ടിയിലേക്ക് എത്താന്‍. ഈ dualtiy ആണ്, ശക്തയായ ഹിമാശങ്കറിനെ കണ്ടിട്ടുള്ളവര്‍ക്ക് ഈ കുഞ്ഞു കളിക്കുന്ന കണ്ണാടി കണ്ടാല്‍ dance കളിക്കുന്ന, കുട്ടികളെ പോലെ വഴക്കു കൂടുന്ന, പിണക്കം മാറ്റാന്‍ നടക്കുന്ന ശീമാട്ടിയെ അറിയില്ല. അവളാണ് ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു, ഹാപ്പിയായി പോകുന്ന എന്റെ വീട്ടിലെ മുഖം .എന്റെ മനസ് കലുഷിതമെങ്കില്‍ അവള്‍ വെറും കുറച്ച് സമയം കൊണ്ട് എന്നെ ഫ്രീ ആക്കും, മനസിനെ ശുദ്ധിയാക്കും.. അവളില്ലെങ്കില്‍ ഞാനില്ല.. കുഴിയിലേക്ക് കാലും നീട്ടിയിരുന്നാലും അവള്‍ എന്റെ കൂടെയുണ്ടാകും, മരണത്തേയും ചിരിച്ച് കൊണ്ട് ഫേസ് ചെയ്യാന്‍.. എനിക്കെന്നോടുള്ള ഇഷ്ടം നഷ്ടപ്പെടുത്താന്‍ എനിക്കിഷ്ടമല്ല.. അത് പോകുമ്പോഴാണ് മനുഷ്യന്‍ ശരിക്കും മരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും വിചാരിക്കാം….
ഇനി ബിഗ് ബോസിനെ കുറിച്ച്… മിക്ക എപ്പിസോഡ്‌സും, കാണുകയും, ട്രോളുകളും, കമന്റുകളും വായിക്കുകയും ചെയ്ത് കഴിഞ്ഞപ്പോള്‍ മനസിലായത് എന്നെ പുറത്താക്കിയതില്‍ എലിമിനേഷനില്‍ എത്തിച്ച കുടുംബാംഗങ്ങളുടെ പങ്കിനേക്കാള്‍ ചെയ്ത കാര്യങ്ങള്‍ക്ക് വളരെക്കുറച്ച് space മാത്രം പരിപാടിയില്‍ തന്നവരല്ലേ എന്ന തോന്നലുണ്ടായി. ശക്തരായ കണ്ടസ്റ്റന്റുകള്‍ക്ക് പോലും വെല്ലുവിളിയായി വളരാന്‍ ഒരാള്‍ എന്തെങ്കിലും ഒക്കെ ചെയ്തിരിക്കണമല്ലോ.. വഴക്കു കൂടല്‍ മാത്രമല്ല ഹിമ അവിടെ ചെയ്തിട്ടുള്ളത്… എന്തുകൊണ്ട് ഒന്നും പുറത്ത് വന്നില്ല… ആദ്യ ആഴ്ചയില്‍ തന്നെ നമ്മളെ പോലെ ഉള്ള ഒരു സാധാരണക്കാരി അവിടെ ത്രട്ട് ആയി വരണമെങ്കില്‍ എന്തെങ്കിലും ഒക്കെ വരണമല്ലോ… കുളിക്കില്ല, പല്ലു തേക്കില്ല എന്നൊക്കെ കുറ്റം പറഞ്ഞവര്‍, കുക്കിംഗ് ടീം ക്യാപ്റ്റന്‍ ആയി ചാര്‍ജെടുത്ത് ഉണ്ടാക്കിയ ആദ്യ കറിയില്‍ തന്നെ മൂക്കുകുത്തി വീണ് പാചകത്തെ പുകഴ്ത്തിയത് കാണിച്ചിട്ടില്ല. കുളിച്ചിട്ട് മാത്രം കുക്ക് ചെയ്ത ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല… നെഗറ്റീവ് മാത്രമേ ഈയുള്ളവളുടെ പുറത്ത് വന്നിട്ടുള്ളൂ .. എന്ന് കാണുമ്പോള്‍ എന്തിനായിരുന്നു പിന്നെ എന്നെ അങ്ങോട്ട് വിളിച്ചത് എന്ന് ഒരു മിനുട്ട് സങ്കടത്തോടെ ഓര്‍ത്ത് പോയി. എല്ലാവര്‍ക്കും equal space അതായിരുന്നു വാഗ്ദാനം. പോട്ടെ, കുഴപ്പമില്ല..
അവസാന രണ്ട് ദിവസം മാത്രമാണ് ഹിമ എന്താണ് എന്ന് കുറച്ചെങ്കിലും അറിയാന്‍ പറ്റിയത്. അപ്പോഴേക്കും എലിമിനേഷന്‍ എപ്പിസോഡ് ഷൂട്ട് ചെയ്ത് കഴിയുകയും കഴിഞ്ഞു. എന്റെ വിശ്വാസം, വെല്ലുവിളികള്‍ ഉയര്‍ത്തി എലിമിനേഷനില്‍ വന്നാലും പ്രേക്ഷകര്‍ എന്നെ മനസിലാക്കുമെന്നായിരുന്നു. പക്ഷേ, എന്നെ കാണാതെ പ്രേക്ഷകര്‍ എങ്ങനെ എന്നെ അറിയും. ഇത്രയും മാത്രം വിഷമത്തോടെ ബിഗ് ബോസ് ടീമിനോട് ചോദിക്കുന്നു. ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടെന്ന് മെസേജയക്കുന്ന മിക്കവരും പറയുന്നു. അവരോട് പ്രോഗ്രാം സ്‌ക്രിപ്റ്റഡ് അല്ല എന്ന് പറഞ്ഞ് പറഞ്ഞ് ഞാന്‍ മടുത്തു. പക്ഷേ, മൊത്തം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ തോന്നല്‍ വേണമെങ്കില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലക്ഷ്യം വച്ച് സുഖിപ്പിക്കാം. പക്ഷേ, സത്യത്തില്‍ വിശ്വസിക്കുന്ന എനിക്ക് ഇങ്ങനെയേ പറയാനും, ചോദിക്കാനും പറ്റൂ. സത്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഞാനും ചോദിക്കുന്നു ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടോ? Is it Guided? അര്‍ഹത ഉള്ളവര്‍ അതിജീവിക്കേണ്ടതല്ലേ?
തുടരും…
Mohanlal about Hima Shankar s re rentry in Bigg Boss
