Malayalam
ഭയവും ആശങ്കയും വേണ്ട; പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയും നമ്മൾ അതിജീവിക്കും…
ഭയവും ആശങ്കയും വേണ്ട; പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയും നമ്മൾ അതിജീവിക്കും…
പ്രളയത്തിന് ശേഷം വീണ്ടും കേരളത്തെ പ്രതിസന്ധിയിൽ ആക്കുകയാണ് കൊറോണ വൈറസ്. മുൻകരുതലുകളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.ഇപ്പോളിതാ കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്.പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മൾ കൊറോണയേയും അതിജീവിക്കുമെന്ന് മോഹൻലാൽ ഫോസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശൃംഘലയായ നിര്‍ണയം എന്ന ഗ്രൂപ്പിന്റെ ജാഗ്രതാനിര്‍ദേശം പങ്കുവച്ചിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മോഹന്‍ലാല്‍ ഇക്കാര്യം കുറിച്ചത്.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.
ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയും നമ്മൾ അതിജീവിക്കും…
കൂടുതൽ വിവരങ്ങൾക്ക്..
Nirnayam – Medicoz with Lalettan
mohanlal about corona vairus
