Connect with us

കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ!

Malayalam

കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ!

കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ!

കേരളത്തിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ ആളുകൾ ഒന്നടങ്കം ഭീതിയിലാണ്.രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് മൂലം സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി.എന്നാൽ ഇപ്പോളിതാ കൊറോണയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശ വിഭാഗം മേധാവിയുമായ ഡോ ഫത്താഹുദീനാണ് മറുപടി പറയുന്നത്.

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

കൊറോണ വൈറസ് എങ്ങനെയാണ് പകരുന്നത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, വൈറസിനെ ശരീരത്തില്‍ നിന്ന് പൂര്‍ണമായി ഇല്ലാതാക്കാനാവുമോ തുടങ്ങിയ നിരവധി സംശയങ്ങള്‍ മോഹന്‍ലാല്‍ ഡോക്ടറിനോട് ചോദിക്കുന്നുണ്ട്. ഇവയ്ക്ക് വ്യക്തമായി മറുപടി നല്‍കുകയാണ് ഫത്താഹുദീന്‍.

mohanlal about corona

Continue Reading
You may also like...

More in Malayalam

Trending

Recent

To Top