Malayalam
പുതിയ ലുക്കിൽ മോഹൻലാൽ; വൈറലായി ചിത്രം
പുതിയ ലുക്കിൽ മോഹൻലാൽ; വൈറലായി ചിത്രം
Published on
മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ‘താടി’ ചിത്രം ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയിലെ ലുക്കാണ് ഇതെന്നാണ് ആരാധകരുടെ വാദം. പ്രത്യേക തരത്തിലുള്ള കണ്ണാടിയും തൊപ്പിയും അണിഞ്ഞ് ഒരു കൊട്ടാരസമാനമായ സെറ്റിൽ ഇരുന്നാണ് താരത്തിന്റെ പുതിയ ചിത്രം. എന്നാൽ അടുത്തിടെ പങ്കെടുത്ത ഒരു ഓണം സ്പെഷ്യൽ പരിപാടിയുടേതാണ് ചിത്രമെന്നാണ് സൂചന.
അതെ സമയം തന്നെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. സെപ്റ്റംബര്‍ 14-ന് തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതു വരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തായിരിക്കും ചിത്രീകരണം.
Continue Reading
You may also like...
Related Topics:Mohanlal
