Malayalam
സാന്ദ്രയുടെ തങ്കക്കൊലുസ്; മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍,വൈറലായി മോഹൻലാലിൻറെ കുറിപ്പ്
സാന്ദ്രയുടെ തങ്കക്കൊലുസ്; മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍,വൈറലായി മോഹൻലാലിൻറെ കുറിപ്പ്
എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് എന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നേരെത്തെ തന്നെ പ്രതികരിച്ചിരുന്നു.
തന്റെ ഇരട്ടക്കുട്ടികളായ കെന്‍ഡലിനെയും കാറ്റ്ലിനെയും മഴയും മണ്ണും അറിഞ്ഞു വളര്‍ത്തുകയാണ് സാന്ദ്ര. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികള്‍ക്ക് സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും നല്കിയ വിളിപ്പേര്. ഈ കുരുന്നുകളുടെ വീഡിയോ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് നടൻ മോഹന്‍ലാല്‍. ” മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ തങ്കക്കൊലുസുകള്‍ ” എന്നാണ് മോഹന്‍ലാല്‍ ഈ കുരുന്നുകളെക്കുറിച്ച് എഴുതിയിരിക്കുന്നത്.
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ തങ്കക്കൊലുസ്…ദാ ഇവിടെ മരം നടുകയാണ്. നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും, പച്ച പച്ച ഇലകള്‍ വരും. ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും. ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും. മരം കണ്ടു വളരുകയും മരം തൊട്ടു വളരുകയുമല്ല,. മരം നട്ട് വളരണം, ഇവരെപ്പോലെ … ലവ് നാച്ച്വര്‍ ആന്‍ഡ് ബി സൂപ്പര്‍ നാച്വറല്‍. ‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’, മോഹന്‍ലാല്‍ കുറിച്ചു.
അതേസമയം ലാലേട്ടന്റെ പോസ്റ്റിന് പിന്നാല നിരവധി പേരാണ് സാന്ദ്രയുടെ മക്കളെ കുറിച്ച് കമന്റുകളുമായി എത്തിയത്. ഇന്നത്തെ കാലത്ത് ഷൂസ് ഇടാതെ കുഞ്ഞുങ്ങളെ മണ്ണില്‍ ചവിട്ടാന്‍ വിടില്ല. മണ്ണ് കൈ കൊണ്ട് തൊട്ടാല്‍ വഴക്ക് പറയും. ഈ വീഡിയോ നോക്കു. അവര്‍ മണ്ണിനെ അറിഞ്ഞു വളരുവാന്‍ പഠിപ്പിക്കുന്നു..ഗ്രേറ്റ് എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇത് കണ്ട് ശരിക്കും കുട്ടിക്കാലം ഓര്‍ത്തു പോയി.. അച്ഛന് നമ്മള് മക്കളെ ഓരോരുത്തരെയും കൊണ്ട് മരം നടും.. അതിന് വളം ഇടലും വെള്ളം കോരലും എല്ലാം കുട്ടികള്‍ തന്നെ. മനോഹരമായ കാഴ്ച്ച….. മറക്കാനാവാത്ത ഓര്‍മകള്‍ എന്ന് മറ്റൊരാളും മോഹന്‍ലാലിന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു
