കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ച് നടന് മോഹന്‍ലാല്‍. കോവിഡിനെയും ശക്തമായ മഴയെയും വകവയ്കക്കാതെ ജനങ്ങള്‍ കൈ മെയ് മറന്ന് സഹായിക്കാന്‍ എത്തുകയായിരുന്നു
കൊവിഡിലും പ്രതികൂല കാലാവസ്ഥയിലും ജീവനുകള്‍ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രശംസിക്കുകയായിരുന്നു നടന്. അവരോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു, മഹാമാരി സാഹചര്യത്തിലും രണ്ടാമതൊന്നാലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി ശ്രമം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് അതിവേഗ രോഗമുക്തി ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍.
കഴിഞ്ഞ ദിവസം തന്നെ നിരവധി താരങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഷെയ്ന് നിഗം തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...