Malayalam
പ്രണവിന് പിന്നാലെ വിസ്മയയും; തുടക്കം അച്ഛൻ സംവിധാനം ചെയ്യുന്ന ബറോസിൽ
പ്രണവിന് പിന്നാലെ വിസ്മയയും; തുടക്കം അച്ഛൻ സംവിധാനം ചെയ്യുന്ന ബറോസിൽ
Published on
അച്ഛന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിനിമാരംഗത്തേക്ക് ചുവട് വെച്ച് മകൾ. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ബറോസിൽ മകൾ വിസ്മയ അഭിനയിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
അഭിനയമല്ല വിസ്മയയുടെ ആഗ്രഹം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായിയായി എത്തുമെന്നാണ് വിവരം . നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.
തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം തന്റെ കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പുസ്തകം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു.
Continue Reading
You may also like...
Related Topics:Mohanlal
