Malayalam
ഒരു കംഫര്‍ട്ടബിള്‍ സോണിലേക്ക് അവരെ നമ്മൾ കൊണ്ട് പോകണം; എന്നാൽ മാത്രമേ നമുക്ക് അഭിനയിക്കാന്‍ പറ്റുകയുള്ളു!മോഹൻലാൽ
ഒരു കംഫര്‍ട്ടബിള്‍ സോണിലേക്ക് അവരെ നമ്മൾ കൊണ്ട് പോകണം; എന്നാൽ മാത്രമേ നമുക്ക് അഭിനയിക്കാന്‍ പറ്റുകയുള്ളു!മോഹൻലാൽ
ജെ ബി ജങ്ഷന്‍ എന്ന പ്രോഗ്രാമില്‍ മുകേഷ് വീഡിയോ വഴി മോഹന്‍ലാലിനോട് ഒരു ചോദ്യം ചോദിക്കുന്നതിന്റെയും അതിന് ഉത്തരം നൽകുന്ന മോഹൻലാലിൻറെ വീഡിയോയാണ് മാധ്യമങ്ങളിൽ വൈറലാവുന്നത്
മുകേഷിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. “ഒരുപാട് നടിമാര്‍ പറഞ്ഞിട്ടുണ്ട്, ലാലിനൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ട് ആണ് എന്ന്. പരിസരം മറന്നു അഭിനയിപ്പിക്കാനുള്ള കഴിവ് ലാലിന് ഉണ്ടെന്നു അക്കാലത്തെ നടിമാര്‍ എല്ലാവരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചോദ്യം ഇതാണ്. അങ്ങനെയൊരു പ്രണയരംഗം അഭിനയിക്കുകയാണെങ്കില്‍ ലാല്‍ ശെരിക്കും ഒരു കാമുകനായി മാറുമോ.? അങ്ങനെ മാറുമെങ്കില്‍ തന്നെ എപ്പോഴാണ് തിരികെ മോഹന്‍ലാല്‍ ആകുന്നത്, അതോ ആകത്തില്ലേ .? “. ഒരു ചിരിയോടെ ആണ് ഈ ചോദ്യത്തിന് മോഹന്‍ലാല്‍ ഉത്തരം നല്‍കിയത്.
നമ്മള്‍ അവരെ ഒരു കംഫര്‍ട്ടബിള്‍ സോണിലേക്ക് കൊണ്ട് പോയാലെ നമുക്കും നന്നായി അഭിനയിക്കാന്‍ പറ്റുകയുള്ളു. പ്രത്യേകിച്ച് പ്രണയ രംഗങ്ങള്‍ ആണെങ്കില്‍, അഭിനയിക്കുന്നത് ഒരു പരിചയവുമില്ലാത്ത രണ്ടുപേരാണ്. ഞാന്‍ പറയുന്നത് അക്‌സെപ്റ്റ് ചെയ്യണമെങ്കില്‍ എന്നോട് എന്തെങ്കിലും തിരിച്ചു തോന്നിയാലേ പറയാനാകൂ. അതുകൊണ്ട് തന്നെ എന്തെങ്കിലും തമാശകളോ മറ്റോ പറഞ്ഞു അവരെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കാറുണ്ട്. മുകേഷിന്റെ ചോദ്യത്തിന്റെ മറുപടി ഇതാണ്. കട്ട് എന്ന് പറയുമ്ബോള്‍ അത് മാറും.. എനിക്കല്ല അവര്‍ക്ക് അത് മാറും. എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും. അത് അങ്ങനെ തന്നെയിരുന്നോട്ടെ. എന്റെ പ്രണയം നിഷേധിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല.
