Malayalam
ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ; ഓർമ്മകളുമായി ലിസി
ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ; ഓർമ്മകളുമായി ലിസി
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ലിസി കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യകാല നായികമാരിൽ ഒരാളാണ് ലിസി ‘അന്നും ഇന്നും മോഹൻലാൽ ഒരു മുപ്പതുകാരനെപ്പോലെ,’ ലിസി സമൂഹമാധ്യമത്തിൽ കുറിച്ചു.
മോഹൻലാലിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായിരുന്നു ലിസിയുടെ കുറിപ്പ്. ‘ലാലേട്ടന്റെ 60!! ഒരു മുപ്പതുകാരന്റെ അറുപതാം പിറന്നാൾ’ എന്ന തലക്കെട്ടാണ് ലിസി പിറന്നാൾ കുറിപ്പിനു നൽകിയത്. നിരവധി പേർ ലിസിയുടെ പോസ്റ്റിനു താഴെ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു
ലിസിയുടെ വാക്കുകൾ– “കഴിഞ്ഞ 35 വർഷമായി എനിക്ക് മോഹൻലാലിനെ അറിയാം… ഒരു സഹതാരമായി… സുഹൃത്തായി… ബിസിനസ് പങ്കാളിയായി. കഴിഞ്ഞ വർഷങ്ങളായി ഞാനും എന്റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. എത്രയോ മഹത്തരമായ ഓർമകൾ!! ആളുകൾ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. പക്ഷേ, ഒരു കാര്യം ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്. ഞാൻ ആദ്യം കാണുമ്പോൾ അദ്ദേഹത്തിന് പ്രായം 25. എന്നാൽ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60. പക്ഷേ, ഇപ്പോഴും ഒരു മുപ്പതുകാരനെപ്പോലെയാണ് അദ്ദേഹം സ്വയം കൊണ്ടു നടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകൾ ലാലേട്ടാ!! സർവേശ്വരൻ അനുഗ്രഹിക്കട്ടെ!!
