Connect with us

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വി ടി മുരളി..

Malayalam Breaking News

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വി ടി മുരളി..

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹൻലാലിനെതിരെ വി ടി മുരളി..

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസ് വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സിയിൽ ധർമജൻ എത്തിയിരുന്നു. പരിപാടിയിക്കിടെ മാതളത്തേനുണ്ണാന്‍’ എന്ന ഗാനം താന്‍ പാടിയതാണെന്ന് മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു. മോഹൻലാലിനെതിരെ ഗായകൻ വി.ടി. മുരളി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാലിനെ രൂക്ഷമായ രീതിയിൽ തന്നെയാണ് ഗായകൻ വിമർശിച്ചത്.

ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയ പട്ടാണിതെന്നും അതെ സാമ്യം തന്നെ പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നാണ് മോഹൻലാലിനെ കുറിച്ച് വി.ടി. മുരളി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്

പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് താനത് കാണുകയായിരുന്നുവെന്ന് മുരളി പറയുന്നു

ധർമജനനോട് മോഹൻലാൽ ഒരു പാട്ട് പാടാൻ ആവശ്യപ്പെടുകയാണ്. ഇതേ തുടർന്ന്.” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ നീയെവിടെ നിന്റെ കൂടെവിടെ എന്ന പാട്ട് പാടുകയായിരുന്നു . പാട്ട് പാടിയതിന് ശേഷം ഉടനടി ഈ പാട്ട് പാടിയതാരാണെന്നറിയാമോയെന്ന് മോഹൻലാലിൻറെ ചോദ്യവും ധർമജൻ..ഇല്ല എന്ന് പറഞ്ഞതോടെ ഇത് ഞാൻ പാടിയ പാട്ടാണെന്ന് മോഹൻലാൽ അവകാശപ്പെട്ടു

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാൻ…’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളിയാൻ് ആലപിച്ചത്

ബിഗ് ബോസ് സീസൺ പ്പോൾ ഇതാ വീണ്ടും ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. പതിയെ ഓടി തുടങ്ങിയ വണ്ടി ഓരോ ദിവസവും പിന്നിട്ടിരിക്കുകയാണ്. ധർമ്മജനെ ഒരു ദിവസത്തേക്ക് മാത്രം അയക്കുകയായിരുന്നു ബിഗ് ബോസ് ബിഗ് ഹവസിലേക്ക്. പെട്ടന്നൊരാൾ വിട്ടുപോകുമ്പോൾ മറ്റ് മത്സരാർഥികൾ എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു അത്തരമൊരു നീക്കം. ബിഗ് ഹവസിലെ കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് നിർദേശത്തോടെയാണ് മോഹൻ ലാൽ ധർമ്മജൻ യാത്രയാക്കിയത്.

mohanlal

More in Malayalam Breaking News

Trending

Recent

To Top