Malayalam Breaking News
ഈ ചിത്രത്തിൽ നിന്റെ മുഖമില്ല.. ശരീരം മാത്രം.. നീ എടുത്ത പ്രയത്‌നത്തിന് അഭിന്ദനം..
ഈ ചിത്രത്തിൽ നിന്റെ മുഖമില്ല.. ശരീരം മാത്രം.. നീ എടുത്ത പ്രയത്‌നത്തിന് അഭിന്ദനം..
രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ചത്രത്തിലെ ഒരു സസ്പെന്സായിരുന്നു ഇന്നല്ലേ അണിയറ പ്രവർത്തകർ പുറത്തിവിട്ടത്
റോബോട്ടായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പനായി എത്തിയത്. സൂരജിനെ അഭിനന്ദിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് പക്രു സൂരജിനെ അഭിനന്ദിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ നിന്റെ മുഖമില്ല …. ശരീരം മാത്രം ….കുഞ്ഞപ്പൻ” എന്ന റോബർട്ട് ന് വേണ്ടി നീ എടുത്ത പ്രയത്‌നം …
പ്രിയ സൂരജ് അഭിനന്ദനങ്ങൾ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്
മനോരമ ഓണ്‍ലൈനിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റോബോട്ടിനകത്ത് ആരായിരുന്നു എന്ന് തുറന്നുപറഞ്ഞത്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളില്‍ സൂരജ് അഭിനയിച്ചിട്ടുണ്ട് . നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും പ്രേക്ഷകർക്ക് പരിചിത മുഖം കൂടിയാണ് സൂരജിന്റേത്
ആദ്യം ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. സ്വന്തം മുഖം കാണിക്കാതെ അഭിനയിക്കുന്ന ഒരു കഥാപാത്രമാണിത്. ചി ത്രത്തിന് വേണ്ടി കഷ്ട്ടപെട്ടിട്ടുണ്ട്.
അഞ്ച് കിലോഗ്രാം തൂക്കമാണ് സ്യൂട്ടിന് ഭാരമുണ്ടായിരുന്നത്. ഷൂട്ടിങ് കഴിയുമ്പോഴേക്കും വിയര്‍ത്ത് കുളിച്ചെന്നും സൂരജ് പറഞ്ഞു
Guinness Pakru
