Actor
ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍
ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സുചിത്ര മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് മോഹന്‍ലാലിന് നേരെയുണ്ടാകാറ്. പക്ഷെ അതൊന്നും അദ്ദേഹത്തെ തളര്‍ത്താറില്ലെന്ന് മാത്രമല്ല എല്ലാ വിമര്‍ശനങ്ങളും പരിഹാസവും പ്രതികരിക്കുക പോലും ചെയ്യാതെ സ്വീകരിക്കും. മോഹന്‍ലാല്‍ എപ്പോഴും അങ്ങനെയാണെന്നും ഒന്നിനെ കുറിച്ചും ആലോചിച്ച് സങ്കടപ്പെടാറില്ലെന്നും പറയുകയാണ് സുചിത്ര മോഹന്‍ലാല്‍. അതേ സ്വഭാവം പ്രണവിനുമുണ്ടെന്നും സുചിത്ര പറയുന്നു.
ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്ന് പ്രിയദര്ശന് പറയുന്നത് ശരിയാണെന്നും സുചിത്ര പറയുന്നു. ‘സോഷ്യല്‍മീഡിയ കമന്റുകള്‍ കാണാറുണ്ട്. എനിക്ക് ഇഷ്ടമാകുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് ഇഷ്ടമായി കൊള്ളണമെന്നില്ലല്ലോ അത്രയേയുള്ളു. അവര്‍ അവരുടെ അഭിപ്രായം പറയുന്നുവെന്ന് കരുതിയാല്‍ മതി. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.’
‘ആളുകള്‍ ട്രോള്‍ ചെയ്യും. അത് നമ്മള് എങ്ങനെ എടുക്കുന്നുവെന്ന് അനുസരിച്ചാണ് മറ്റുള്ള കാര്യങ്ങള്‍ ഇരിക്കുന്നത്. ചിലപ്പോള്‍ നമുക്ക് ഹേര്‍ട്ടാകും. ചിലപ്പോള്‍ നമ്മള് അത് ചിരിച്ച് തള്ളും അത്രയേയുള്ളു. അവര്‍ക്ക് തോന്നുന്നതാണ് അവര്‍ പറയുന്നത്. പിവിആര്‍ ഇഷ്യുവൊക്കെ വന്നപ്പോള്‍ അപ്പു ഇതൊന്നും അറിയുന്നുപോലുമില്ല.’
‘വിശാഖൊക്കെ ഇവിടെ ടെന്‍ഷന്‍ അടിച്ച് ഇരിക്കുവാണ്. അപ്പു പക്ഷെ അതൊന്നും അറിയുന്നില്ല. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരാളെങ്കിലും മനസമാധാനത്തോടെ നടക്കട്ടെ. ചേട്ടനും അപ്പുവിനെ പോലെയാണ്. ഒരു സിനിമ മോശമായാല്‍ അതേ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ട് നടക്കാറില്ല. ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്.’
‘അന്ന് മരക്കാറിന്റെ ലൊക്കേഷനില്‍ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ ഒരു പാമ്പ് വന്നു. എല്ലാവരും എണീറ്റ് ഓടി. എന്നാല്‍ ചേട്ടന് മാത്രം കാല് കസേരയുടെ മുകളില്‍ കയറ്റിവെച്ച് അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും കിട്ടിയത്. അപ്പുവും കാം ആന്‍ഡ് കൂളാണ്. അതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ.’
‘നെപ്പോട്ടിസത്തിന്റെ ബെനിഫിറ്റ്സ് മക്കള്‍ക്ക് കിട്ടുന്നുണ്ടന്നുള്ളത് ശരിയാണ്. ഇവര്‍ക്ക് സിനിമയിലേക്ക് എത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ എല്ലാ സിനിമയും കാണുന്നയാളാണെന്നും’, സുചിത്ര പറയുന്നു. പൊതുവെ അഭിമുഖങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്തയാളാണ് സുചിത്ര. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സുചിത്രയുടെ ഒരു വീഡിയോ അഭിമുഖം എത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന് സിനിമയുടെ പ്രമോഷന് സജീവമായി സുചിത്രയുണ്ടായിരുന്നു. റിലീസിന് മുന്നോടിയായി തങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്ത് തന്നത് സുചിത്ര മോഹന്‍ലാലാണെന്ന് വിനീത് ശ്രീനിവാസനും വിശാഖും പറഞ്ഞിരുന്നു.
ഹൃദയത്തിനുശേഷം പ്രണവിന്റേതായി പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം. സിനിമ 50 കോടി ക്ലബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്ടൈം കലക്ഷനും കഴിഞ്ഞ ദിവസം മറികടന്നു. കല്യാണി പ്രിയദര്‍ശനായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തത്.
