Connect with us

മലൈക്കോട്ട വാലിബന്‍ ഒരുങ്ങുന്നു, വമ്പൻ വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍

Social Media

മലൈക്കോട്ട വാലിബന്‍ ഒരുങ്ങുന്നു, വമ്പൻ വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍

മലൈക്കോട്ട വാലിബന്‍ ഒരുങ്ങുന്നു, വമ്പൻ വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബനാ’യി കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കറുള്ളത്. സിനിമയുടെ ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കും.

രാജസ്ഥാനിലെ ജെയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക. മോഹന്‍ലാല്‍ പതിനെട്ടിന് തന്നെ ഇതിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും.

ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി വമ്പന്‍ വര്‍ക്ക് ഔട്ടിലാണ് മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്ക് വെച്ചത്.

ജയ് സാല്‍മീര്‍ കൂടാതെ ഇതിന് കൊച്ചിയിലും ഒരു ഷെഡ്യൂള്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുകയെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിൽ കമൽ ഹാസനും ചിത്രത്തിൽ ഉണ്ടാകും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവരും.

അതേസമയം, രജനീകാന്ത് നായകനായി എത്തുന്ന ജയിലര്‍ എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More in Social Media

Trending

Recent

To Top