Malayalam Breaking News
കുഞ്ഞാലി വരും; മരക്കാർ പുതിയ ടീസർ എത്തി..
കുഞ്ഞാലി വരും; മരക്കാർ പുതിയ ടീസർ എത്തി..
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കുഞ്ഞാലി മരക്കാറിന്റെ പുതിയ ടീസറെത്തിയിരിയ്ക്കുകകയാണ്. മോഹന്‍ലാലിന്റെ ആരാധകരുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ ടീസര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷങ്ങൾക്കകമാണ് ടീസർ തരംഗം സൃഷ്ടിച്ചിരിക്കുന്നത്
‘വെറുതെ കിടന്ന് വെയില് കായാണ് മനുഷ്യന്മാര് കുഞ്ഞാലി ഒന്നും വരില്ലെന്നേയ് . കുഞ്ഞാലി വരും . അതെങ്ങനെ തറപ്പിച്ച് പറയാൻ പറ്റും… കുഞ്ഞാലി വരുമെന്നേയ് ഇങ്ങനെയാണ് ടീസർ തുടങ്ങുന്നത്. ഒരു മിനിറ്റ് ഇരുപത്തി രണ്ട് സെക്കന്റാണ് ടീസർ . ടീസറിലെ ഓരോ രംഗങ്ങളും അത്രമേൽ പ്രേക്ഷകരെ കോരി തരിപ്പിക്കുകയാണെന്ന് പറയാതെ വയ്യ.. ടീസറിൽ യുദ്ധത്തിന്റെ ചില ഭാഗങ്ങൾ കാണിക്കുന്നുണ്ട്. ക്യാമറയും ബാക് ഗ്രൗണ്ട് മ്യൂസിക്കും പറയാതെ വയ്യ. അത്ര മേൽ പെർഫെക്ഷൻ
മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി യാണ് ചിത്രം പുറത്തിറങ്ങുന്നത് . ചിത്രത്തിന്റെ ടീസറും ക്യാരക്ടർ പോസ്റ്ററും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. അതെ സമയം യുദ്ധം ഉൾപ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ്. ഒരു വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26- നാണ് തിയറ്ററുകളിലെത്തുക
Marakkar: Arabikadalinte Simham
