Connect with us

ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് ; വിനീത് ശ്രീനിവാസനൊപ്പം ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍ ; ഈ വീഡിയോയ്ക്ക് ഏറെ കഥകൾ പറയാനുണ്ട് !

Malayalam

ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് ; വിനീത് ശ്രീനിവാസനൊപ്പം ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍ ; ഈ വീഡിയോയ്ക്ക് ഏറെ കഥകൾ പറയാനുണ്ട് !

ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് ; വിനീത് ശ്രീനിവാസനൊപ്പം ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍ ; ഈ വീഡിയോയ്ക്ക് ഏറെ കഥകൾ പറയാനുണ്ട് !

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നുള്ള വീഡിയോയാണ് സാമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ആകർഷണമായിരിക്കുന്നത് . പ്രണവുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് തന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ഗിത്താര്‍ വായിക്കുന്ന പ്രണവിനെയും പാട്ടു പാടുന്ന വിനീതിനെയും വീഡിയോയില്‍ കാണാം. റോക്ക് ഓണ്‍ എന്ന സിനിമയിലെ “പിച്‌ലെ സാത് ദിനോം മേം” എന്ന ഗാനമാണ് വിനീത് ആലപിക്കുന്നത്. പ്രണവിനൊപ്പം നിഖില്‍ നായരും ഗിത്താര്‍ വായിക്കുന്നുണ്ട്. ഇടക്ക് വിനീതിന്റെ ഭാര്യയായ ദിവ്യ വിനീതും പാട്ടുപാടുന്നുണ്ട്.

വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി ആരാധകർ എത്തിയിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നാണ് നടന്‍ നീരജ് മാധവ് കമന്റ് ചെയ്തിരിക്കുന്നത്.ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ് എന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഹൃദയം. പ്രണവിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷനില്‍ നിന്നുള്ള പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങളും നേരത്തേ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ ചിത്രവുമാണ് ഇത് . പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘ഹൃദയത്തിനുണ്ട് ’.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാല്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്.

about pranav

More in Malayalam

Trending

Recent

To Top