Connect with us

ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞ് ഋഷി… പക്ഷെ സംഭവിച്ചത്! കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്

Malayalam

ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞ് ഋഷി… പക്ഷെ സംഭവിച്ചത്! കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്

ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞ് ഋഷി… പക്ഷെ സംഭവിച്ചത്! കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജൂലൈ 4 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച സൂര്യ എന്ന പെൺകുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് പരമ്പരയിൽ പറയുന്നത്. സൂര്യ പഠിക്കുന്ന കോളേജിലെ അധ്യാപകനാണ് ഋഷി. ഇവർക്കിടയിലുണ്ടാകുന്ന പ്രണയവും വീട്ടുകാരുടെ പ്രശ്നവുമാണ് കൂടെവിടെ. ബംഗാളി സീരിയിലിന്റെ മലയാളം പതിപ്പാണിത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീരിയലിന്റെ പുതിയ പ്രമോയാണ് .ഋഷിയും സൂര്യയും പിന്നെയും അടുക്കുന്നു…. സൂര്യയ്ക്കരികിൽ ഋഷി… ഇവളോട് ഉള്ള് തുറക്കാൻ ഇവൻ എന്ന അടികുറിപ്പോടെ യൂട്യൂബിൽ പുറത്ത് വന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലേക്ക് തന്നെ വിളിച്ചാൽ ആ ക്ഷണം താൻ സ്വീകരിക്കുമോ എന്നാണ് ഋഷി സൂര്യയോട് ചോദിക്കുന്നത്. ഒന്നും മിണ്ടാനാകാതെ നിൽക്കുന്ന സൂര്യയെയാണ് കാണാൻ സാധിക്കുന്നത്

എന്തിനാ ഞങ്ങളെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത്. പ്രൊഡ്യൂസർ സാർ ഒന്ന് അവരെ കൊണ്ട് ഇഷ്ടം പറയിപ്പിക്ക് എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. ഋഷിയും സൂര്യയും വേഗം ഒന്നാവണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top