Connect with us

നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് എന്റെ ഉറക്കം കെടുത്തുന്നു; മോഹൻലാലിൻറെ ഹൃദയ സ്‌പര്‍ശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

Malayalam Breaking News

നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് എന്റെ ഉറക്കം കെടുത്തുന്നു; മോഹൻലാലിൻറെ ഹൃദയ സ്‌പര്‍ശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് എന്റെ ഉറക്കം കെടുത്തുന്നു; മോഹൻലാലിൻറെ ഹൃദയ സ്‌പര്‍ശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

കുട്ടികൾ പൂക്കളെപ്പോലെയാണെന്ന് പറയാറുണ്ട്. കാഴ്ചയും സൗരഭ്യവുമായി കുടുംബത്തിനും സമൂഹത്തിനും ആനന്ദം പകരുന്നവർ. ഭാവിയെ നിർണ്ണയിക്കേണ്ടവർ. എന്നാൽ ഈ അടുത്ത കാലങ്ങളായി നമുക്ക് കേൾക്കേണ്ടിവരുന്നത് കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെയും ഒറ്റപെടലിന്റെയും കഥകളാണ്. കണ്ണൂരിൽ ഒന്നര വയസ്സുള്ള കുട്ടിയെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ എന്ന യുവതി തന്റെ പിഞ്ചു മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. അതൊരു വശത്താണെങ്കിൽ നേപ്പാളിൽ മലയാളി വിനേദ സഞ്ചാരികൾ ഹോട്ടൽമുറിയിൽ മരിച്ചപ്പോൾ ഒറ്റക്കായത് രഞ്ജിത്- ഇന്ദു ദമ്പതികളുടെ മൂത്ത മകൻ മാധവാണ്.

നാല് കുട്ടികളുൾപ്പെടെ എട്ട് പേർ മരിച്ച സംഭവത്തിൽ മാധവ് എന്ന രണ്ടാം ക്ലാസുകാരന് നഷ്ടമായത് അച്ഛനെയും അമ്മയെയും അനിയനെയുമാണ്. മാതാപിതാക്കളുടെയും സഹോദരന്റെയും മൃതശരീരങ്ങൾ വീട്ടുമുറ്റത്ത് അന്ത്യകർമങ്ങൾക്കായി കിടത്തിയപ്പോൾ 6 വയസ്സുകാരൻ മാധവിന്റെ സങ്കടം അണപൊട്ടിയൊഴുകുകയായിരുന്നു. ഇങ്ങനെ ഉള്ളുലക്കുന്ന ഓരോരോ കാഴ്ചകൾക്ക് നാം സാക്ഷിയാകുകയാണ്.

ഈ അവസരത്തിൽ മലായാളത്തിന്റെ പ്രിയ താരം മോഹൻ ലാൽ പളുങ്കുമണികള്‍ എന്ന പേരില്‍ എഴുതുന്ന ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. കുറിപ്പ് ഇങ്ങനെ;

മാസം ഒന്നുകഴിഞ്ഞെങ്കിലും മനസ്സിൽനിന്ന്‌ ആ കുട്ടിയുടെ ചിത്രവും നിഷ്‌കളങ്കമായ മുഖവും മാഞ്ഞുപോവുന്നില്ല. നേപ്പാളിലെ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മകൻ മാധവിന്റെ സൈക്കിൾ പിടിച്ചുനിൽക്കുന്ന ചിത്രം. ഒന്നുമറിയാതെ എയർപോർട്ടിൽ അവൻ സ്യൂട്ട്‌കേസ് പിടിച്ചുനിൽക്കുന്നതും കണ്ടു. അമ്മയുടെയും അച്ഛന്റെയും കുഞ്ഞനുജന്റെയും ചിതയണയുമ്പോഴും മാധവിന് ഒന്നും മനസ്സിലായിരുന്നില്ല എന്നും വായിച്ചു. ലോകതത്ത്വങ്ങളും ജീവിതയാഥാർഥ്യങ്ങളുമൊന്നും അറിയാൻമാത്രം അവൻ വളർന്നിരുന്നില്ലല്ലോ. ഇത്രയും ദിവസം കഴിഞ്ഞിട്ടും ചില രാത്രികളിൽ ഞാൻ ആലോചിക്കാറുണ്ട്, എനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ആ കുഞ്ഞ് ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവുമോ എന്ന്. അതെന്റെ ഉറക്കംകെടുത്താറുണ്ട്.

മരണമല്ല ജീവിതമാണ് ഏറ്റവും ദുഃഖകരവും ഭാരമുള്ളതുമെന്ന് തെളിയിക്കുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം മാധവിന്റെ ചിത്രങ്ങളും അവനെക്കുറിച്ചുവന്ന വാർത്തകളും. എത്രദൂരം അവനിനി തനിച്ച് യാത്രചെയ്യണം! എത്രമേൽ ഏകാന്തമായിരിക്കാം അവന്റെ ജീവിതം! വലുതാവുമ്പോൾ അവന്റെ ഓർമകളിൽ അച്ഛനും അമ്മയും അനുജനും എങ്ങനെയായിരിക്കും വന്നുപോവുക! ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടില്ല.

മാധവ് മാത്രമല്ല ഇങ്ങനെ ഈ ഭൂമിയിൽ ഉള്ളത്. എത്രയോ കുട്ടികൾ, ഏതൊക്കെയോ ദേശങ്ങളിൽ, പലപല കാരണങ്ങളാൽ തനിച്ച് ജീവിതം തുഴയുന്നു. എല്ലാ ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഇരകൾ കുഞ്ഞുങ്ങളാണെന്നു പറയാറുണ്ട്. അത് സത്യവുമാണ്. ഇക്കാലത്ത് പ്രത്യേകിച്ചും. ഇത്രമാത്രം അനുഭവിക്കാൻ തങ്ങൾ എന്തുതെറ്റ് ചെയ്തുവെന്നുപോലുമറിയാതെ കുഞ്ഞുങ്ങൾ എല്ലാം നിശ്ശബ്ദം സഹിക്കുന്നു.

കുഞ്ഞുങ്ങളുടെ സഹനങ്ങൾക്ക് പലതാണ് കാരണം. അതിൽ കുടുംബകലഹങ്ങളും അച്ഛനമ്മമാരുടെ വേർപിരിയലുകളുംമുതൽ യുദ്ധവും പലായനങ്ങളും ബാലവേലയുമെല്ലാം ഉൾപ്പെടുന്നു. ഇവയ്ക്കെല്ലാം ഒരുപാട് സാമൂഹിക കാരണങ്ങളുണ്ടാവാം. എന്നാൽ, അനുഭവിക്കുന്നത് കുഞ്ഞുങ്ങളാണ്; അവർ മാത്രമാണ്. മുതിർന്നവർ പടച്ചുണ്ടാക്കിയ ആ കാരണങ്ങളൊന്നും അവർക്കറിയുകയുമില്ല. കേരളത്തിന്റെ കാര്യം മാത്രമെടുക്കുക. എത്രമാത്രം ദാരുണമായ കുടംബച്ഛിദ്രങ്ങളാണ് നിത്യവും നാം പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും അറിയുന്നത്. ഓരോന്നിന്റെയും കാരണം അതിവിചിത്രങ്ങളും നിഗൂഢങ്ങളുമാണ്. സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടി കുട്ടികളെ കൊന്നുകളഞ്ഞ എത്രയോ സംഭവങ്ങൾ നാം വായിച്ചു. അച്ഛനും അമ്മയും ജയിലിലേക്ക് പോയതിനാൽ പുറത്ത് തനിച്ചായ എത്രയോ കുട്ടികൾ നമുക്കിടയിലുണ്ട്. എവിടെയൊക്കെയോ കുട്ടികൾ ക്രൂരമായി മർദിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു.

അതിൽ ചിലതുമാത്രം വെളിപ്പെടുന്നു. ബാക്കിയെല്ലാം നിശ്ശബ്ദം നീറിനീറി ഇരുളിൽക്കഴിയുന്നു. ബാലവേല നിരോധിച്ചെങ്കിലും പഠനംപോലും നിഷേധിക്കപ്പെട്ട് പണിയെടുക്കുന്നവരുണ്ട്. അവർക്ക് രക്ഷകരായി ആരുമില്ല.

ലോകമെങ്ങുമുള്ള യുദ്ധത്തിന്റെയും കലാപങ്ങളുടെയും പലായനങ്ങളുടെയും ചിത്രങ്ങൾ നോക്കൂ. നിറയെ കുട്ടികളെ കാണാം. ദുരിതാശ്വാസക്യാമ്പുകളിൽ, തകർന്ന നഗരങ്ങളിൽ എവിടെയും അവരുണ്ട്. കുഞ്ഞുപ്രായത്തിലേ കഠിനതകളോട് പൊരുതുകയാണ് അവർ. അദ്‌ഭുതകരമായ കാര്യം നമ്മൾ മുതിർന്ന മനുഷ്യർ വിചാരിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ ഇവയുടെ കാരണങ്ങളെല്ലാം എന്നതാണ്. കുട്ടികളുടെ ഈ നിശ്ശബ്ദമായ ഈ സഹനങ്ങൾക്ക് നാം കൂടുതൽ ശ്രദ്ധനൽകേണ്ടതുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. എന്തുചെയ്യണം എന്നു ചോദിച്ചാൽ എനിക്കുമറിയില്ല. ഏറ്റവും ഇളം പ്രായത്തിലാണ് ഇവർക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്; കടുത്ത അനുഭവങ്ങൾ നേരിടേണ്ടിവരുന്നത്. അത് അവരുടെ മനോഘടനയിലുണ്ടാക്കുന്ന ആഘാതങ്ങളും മാറ്റങ്ങളും നാം ഊഹിക്കുന്നതിലും അധികമായിരിക്കും. അവരുടെ കാഴ്ചപ്പാടുകളെ അത് സ്വാധീനിക്കും. കാര്യങ്ങളോടുള്ള സമീപനത്തിൽ അവ മാറ്റം വരുത്തും. അവയിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന അവരുടെ ശരികൾ നമ്മെ ചിലപ്പോൾ പൊള്ളിച്ചേക്കാം.

അതുകൊണ്ട്, നിശ്ശബ്ദമായ ഈ അഗ്നിപർവതങ്ങളെ കണ്ടെത്തുകയെന്നതാണ് ആദ്യം വേണ്ടത്. അവർക്ക് നമ്മുടെ സ്‌നേഹത്തിന്റെ ലേപനങ്ങൾ വേണം. കരുതലും തനിച്ചല്ലെന്ന ബോധ്യവും നൽകണം. ലോകം അത്രമേൽ ക്രൂരമല്ല എന്നവരെ ബോധ്യപ്പെടുത്തണം. ഇവിടത്തെ നന്മകളെ പകർന്നുനൽകണം. ഭൗതികവിദ്യാഭ്യാസത്തിനൊപ്പം മാനസിക വിദ്യാഭ്യാസവും നൽകി, ലോകത്തെ പകയോടെ കാണാതിരിക്കാൻ അവരെ പാകപ്പെടുത്തിയെടുക്കണം. ഇല്ലെങ്കിൽ അവർ അപകടകരമാംവിധം പൊട്ടിത്തെറിക്കും. നാളത്തെ ലോകം നിർമിക്കേണ്ടവരാണ് ഈ കുട്ടികൾ.

നൊബേൽ ജേതാവായ കൈലാഷ് സത്യാർഥിയുടെ സേവനങ്ങളുടെ വില ഈയൊരു പശ്ചാത്തലത്തിൽ കൂടുതൽ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു. ഒരു ജന്മം മുഴുവൻ സത്യാർഥി സമർപ്പിച്ചത് ഈ കുട്ടികൾക്കുവേണ്ടിയാണ്. ഇപ്പോഴും അദ്ദേഹം അതു തുടരുന്നു. നമുക്ക് കൂടുതൽ സത്യാർഥിമാർ ആവശ്യമുണ്ട് -അത്രയധികം കുഞ്ഞുവിലാപങ്ങളും തേങ്ങലുകളുമുണ്ട് നമുക്കുചുറ്റും.

ഒന്നൊന്നര മുട്ടുകാല്‍… ലൂസിഫറില്‍ മോഹന്‍ലാല്‍ പോലീസുകാരനെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം ഏറെ ശ്രദ്ധേയമായിരുന്നു; ഇപ്പോഴിതാ അതുപോലുള്ള രംഗവുമായി സുരേഷ് ഗോപിയും

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫറിലെ ഓരോ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായിരുന്നു. ചിത്രത്തില്‍ ഏറെ കൈയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം.

അതേസമയം ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍ വാഹനം എന്ന പൊലീസ് ഓഫിസര്‍ നായകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന മാസ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിന്നു. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തത്. മോഹന്‍ലാലിന് ഓരോ ചുവടുകളും പൃഥ്വി പറഞ്ഞു കൊടുക്കുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലും അനായാസമായാണ് ആ സീന്‍ ചെയ്തത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടുന്ന ഈ രംഗം ഏറെ വിവാദവും സൃഷ്ടിച്ചിരുന്നു.

അതേസമയം സമാന സീന്‍ സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ടിറങ്ങിയവര്‍ എല്ലാം തന്നെ പറഞ്ഞത് സുരേഷ് ഗോപി കിടുക്കി എന്നാണ്. ഒരു കാലത്ത് അദ്ദേഹത്തിന്റെ മാസ് പടങ്ങള്‍ ഇറങ്ങുന്നത് കാത്തിരിക്കുന്ന നിരവധി ആരാധകര്‍ ഉണ്ടായിരുന്നു.

ആ കാത്തിരിപ്പിന് വിരാമം ഇട്ട്‌കൊണ്ട് ഒരു മാസ് പടത്തിലൂടെ തിരികെ വരികയാണ് താരം. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിലൂടെയാണ് ഒരു മാസ് വാരവിന് ഒരുങ്ങുന്നത്. കാവലിന്റെ ഷൂട്ടിങ് പുരോഗമിക്കവെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം സുരേഷ് ഗോപി തന്റെ ഫേയ്‌സബുക്കിലൂടെ പങ്ക്‌വെക്കുന്നു. ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്.

ആശുപത്രിയില്‍ വെച്ച് പോലീസുകാരനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് താരം പങ്ക്‌വെച്ചിരിക്കുന്നത്. മോഹന്‍ സുരഭിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

സത്യം തെളിയുന്നത് വരെ കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും എനിക്ക് കാവലായി ദൈവവും ഉണ്ട് ഇതാണ് അടിക്കുറുപ്പ്.

അതേസമയം മോഹന്‍ലാലിന് പിന്നാലെ സുരേഷ് ഗോപിയും വിവാദത്തിലാകുമോയെന്ന് കണ്ടറിയാം. ലൂസിഫര്‍ നായകനായ മോഹന്‍ലാല്‍ യൂണിഫോമിലുള്ള പൊലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവും അതിലെ തലവാചകവും ആണ് നേരത്തെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

അതേസമയം ഈ പരാതിയ്‌ക്കെതിരെ വിമര്‍ശനവുമുയര്‍ന്നു. സിനിമയെ സിനിമയായി കാണാത്തതിന്റെ പ്രശ്‌നമാണിതെന്നാണ് പലരും പറയുന്നത്. ലൂസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചിലുണ്ടായതാണ് ചിത്രത്തിനെ വിവാദങ്ങളിലേക്ക് എത്തിക്കുന്നതെന്നാണ് നടന്‍ ആദിത്യന്‍ ചോദിച്ചത്. രാവണപ്രഭു എന്ന സിനിമയില്‍ സിദ്ധിക്ക് അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ? എന്നും ചോദിക്കുന്നു. ലാലേട്ടനെ ഇഷ്ടപെടുന്നവര്‍ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും. അവരുടെ ആവേശം കുറക്കാന്‍ ആര്‍ക്കും പറ്റില്ല, മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല പോലീസിനെ ചവിട്ടി നിര്‍ത്തിയത് അതിലെ കഥാപാത്രമാണ് അത്. ഒരു തെറ്റ് കണ്ടാല്‍ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തിലുള്ളത്. അത് വളരെ ഭംഗിയായി ഒരു ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു. സത്യത്തില്‍ ഇവരില്‍ ആരെയാണ് വിവാദങ്ങള്‍കൊണ്ട് ലക്ഷ്യം വെച്ചത് എന്നും ചോദിച്ചു.

about mohanlal

More in Malayalam Breaking News

Trending

Recent

To Top