മോഹൻലാലിന്റെ വിൻസന്റ് ഗോമസ് ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്; അധോലോക രാജാവായുളള മാസ്മരിക പ്രകടനം അവിസ്മരണീയമാക്കിയത് ആരേയും അത്ഭുതപ്പെടുത്തുമെന്ന് റോബിൻ തിരുമല ; ആ സിനിമ ഏതെന്ന് ആർക്കും പറയാനാകും !

മലയാള സിനിമയിൽ അനേകം കഥാപാത്രങ്ങളെ തന്റെ അഭിനയ മികവിലൂടെ സമ്പന്നമാക്കിയ താരമാണ് മോഹൻലാൽ. ചിലപ്പോഴെങ്കിലും മോഹൻലാൽ അഭ്രപാളിയിൽ മിന്നിച്ച കഥാപാത്രങ്ങളിലൂടെ നമ്മൾ അദ്ദേഹത്തെ ഓർത്തുപോകും. ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തിൽ, വ്യത്യസ്ത കാലഘട്ടത്തിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലാലേട്ടൻ.
ഇപ്പോഴിതാ മോഹൻലാലിൻറെ പഴയ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ റോബിൻ തിരുമല. മലയാള സിനിമയിൽ തനിക്കിഷ്ടപ്പെട്ട അനേകം സിനിമകളുണ്ടെങ്കിലും അതിലെടുത്ത് പറയേണ്ട സിനിമയാണ് 1986ൽ പുറത്ത് വന്ന ‘രാജാവിന്റെ മകൻ’ എന്ന് അദ്ദേഹം പറയുന്നു.
അതുവരെയും മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു ചടുലതയോടെ വിൻസന്റ് ഗോമസ് എന്ന അധോലോക രാജാവിന്റെ അതിമാസ്മരികമായ പ്രകടനം മോഹൻലാലിലൂടെ കാണുമ്പോൾ അദ്ഭുതപ്പെട്ട് പോകും. ആ സിനിമ ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. അന്ന് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തിരക്കഥയായിരുന്നു. ഒരു എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്ന, ആക്ഷൻ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന എന്നെപ്പോലെ ഒരാൾക്ക് നവ്യഅനുഭവമായിരുന്നു രാജാവിന്റെ മകൻ.
തന്റെ മനസിൽ ഏറ്റവും കൂടുതൽ മായാതെ ആഴത്തിൽ കിടക്കുന്നത് ഒരു പക്ഷെ ‘രാജാവിന്റെ മകൻ’ ആയിരിക്കാം. മലയാള സിനിമയിലേക്കുളള തന്റെ കടന്നുവരവിന് ഊർജം പകർന്ന ഒരു സിനിമയായിരുന്നു അത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൊമേഴ്ഷ്യൽ സിനിമകളിൽ ഒന്നായി ‘രാജാവിന്റെ മകൻ’ അടയാളപ്പെടുത്തുന്നു.
ആ സിനിമയിലെ കഥാപാത്രങ്ങളായ വിൻസന്റ് ഗോമസും കൃഷ്ണദാസും ആൻസിയുമൊക്കെ തന്റെ മനസിൽ മായാതെ മണിമുഴക്കിക്കൊണ്ടിരിക്കുന്നു എന്നും റോബിൻ ഒരു യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...