Malayalam
മാമ്പറ്റ അപ്പുമാഷ് ആയി എത്തിയ ഈ നടിയെ മനസിലായോ; ട്രാന്‍സ്‌ഫോര്‍മേഷന്‍ മെമറീസുമായി താരം
മാമ്പറ്റ അപ്പുമാഷ് ആയി എത്തിയ ഈ നടിയെ മനസിലായോ; ട്രാന്‍സ്‌ഫോര്‍മേഷന്‍ മെമറീസുമായി താരം
ദേവാസുരം എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാനാകില്ല. അതുപോലെ തന്നെ ചിത്രത്തിലെ മാമ്പറ്റ അപ്പുമാഷ് എന്ന നെടുമുടി വേണു കഥാപാത്രത്തെയും പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. സിനിമയിലെ നായികയായ ഭാനുമതി എന്ന കഥാപാത്രത്തിന്റെ അച്ഛന്‍. സിനിമ ഇറങ്ങി വര്‍ഷം ഒരുപാടായെങ്കിലും നെടുമുടി വേണുവിന്റെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമായിരുന്നു ഇത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരമായ ദേവി ചന്ദ്‌ന അപ്പുമാഷെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മേയ്ക്ക് ഓവര്‍ നടത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ട്രാന്‍സ്‌ഫോര്‍മേഷന്‍ മെമറീസ് എന്നാണ് ദേവി ചന്ദ്‌ന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.
മേ്ക്കപ്പിന് അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. എന്റെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോകളില്‍ ഒന്നായ ഉര്‍വശി തിയറ്റേഴ്‌സ് എന്നും എഴുതിയിരിക്കുന്നു.
സ്‌കൂള്‍ കലോത്സവങ്ങളിലൂടെ ശ്രദ്ധേയയായ ദേവി ചന്ദ്‌ന ഭാര്യവീട്ടില്‍ പരമസുഖം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് കണ്ണുകളില്‍ നിലാവ്, ഭര്‍ത്താവുദ്യോഗം, നരിമാന്‍, മാണിക്യന്‍, ചങ്ങാതിക്കൂട്ടം, പഞ്ചവര്‍ണതത്ത തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു.
