Connect with us

വിമാനത്തിലുള്ള എല്ലാ മോഹൻമാരും ദയവായി എഴുന്നേറ്റ് നിൽക്കൂ; സന്തോഷം പങ്കുവെച്ച് മോഹൻ സിസ്‌റ്റേഴ്‌സ്

Actor

വിമാനത്തിലുള്ള എല്ലാ മോഹൻമാരും ദയവായി എഴുന്നേറ്റ് നിൽക്കൂ; സന്തോഷം പങ്കുവെച്ച് മോഹൻ സിസ്‌റ്റേഴ്‌സ്

വിമാനത്തിലുള്ള എല്ലാ മോഹൻമാരും ദയവായി എഴുന്നേറ്റ് നിൽക്കൂ; സന്തോഷം പങ്കുവെച്ച് മോഹൻ സിസ്‌റ്റേഴ്‌സ്

മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. അദ്ദേഹത്തെ കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടിപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മോഹൻ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന സഹോദരിമാർ. നടിയും നർത്തകിയുമായ മുക്തി മോഹനാണ് തന്റെ സോഷ്യൽ മീഡിയയിൽ മോഹൻലാ ലിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

എല്ലാവർക്കും പ്രചോദനമായ മോഹൻലാൽ സാറിനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മുക്തി പോസ്റ്റിൽ കുറിച്ചു. ‘വിമാനത്തിലുള്ള എല്ലാ മോഹൻമാരും ദയവായി എഴുന്നേറ്റ് നിൽക്കൂ. എല്ലാവർക്കും പ്രചോദനമായ മോഹൻലാൽ സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’,-ഇങ്ങനെയാണ് മുക്തി പോസ്റ്റിൽ കുറിച്ചത് .

അതേസമയം അഭിനയത്തിൽ കഴിവ് തെളിയിച്ചവരും നർത്തകിമാരും ഗായികമാരുമാണ് ഈ മോഹൻ സഹോദരിമാർ. നീതി മോഹൻ, ശക്തി മോഹൻ, മുക്തി മോഹൻ, കൃതി മോഹൻ എന്നീ നാല് സഹോദരിമാരാണ് മോഹൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്നത്. മൂത്ത സഹോദരിയായ നീതി മോഹൻ ബോളിവുഡ് ഗായികയാണ്.

നർത്തകിയും സംരംഭകയുമാണ് ശക്തി മോഹൻ. കൂടാതെ സ്റ്റാർപ്ലസ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവുമാണ്. ശക്തി മോഹന്റെ ഇരട്ട സഹോദരിയായ മുക്തി മോഹനും നർത്തകിയാണ്. മാത്രമല്ല നിരവധി ഷോർട്ട് ഫിലിമിലും മുക്തി അഭിനയിച്ചിട്ടുണ്ട്. നിലവിൽ നാലാമത്തെയാളായ കൃതി മോഹൻ മാത്രമാണ് ലെെംലെെറ്റിൽ നിന്ന് വിട്ടുനിൽക്കുന്നത്.

More in Actor

Trending

Recent

To Top