നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിൻറെ അനുജൻ തിരിച്ചെത്തുന്നു
പ്രണയ കാലം എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് നടൻ അജ്മൽ അമീർ മലയാള സിനിമ ലോകത്തെത്തുന്നതെങ്കിലും, മാടമ്പി എന്ന മോഹൻ ലാൽ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് . ചിത്ര
ത്തിൽ മോഹനലാലിന്റെ അനുജനായിട്ടാണ് താരം അഭിനയിച്ചത്. ചിത്രത്തിൽ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ , ചിത്രത്തിന് ശേഷം താരം തമിഴിലും തെലുങ്കിലുമായി പിന്നീട് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി . ഇതായിപ്പോൾ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അജ്മൽ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് . സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത് .
ഇതിനോടകം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് . രണ്ടു ദിവസം മുന്‍പാണ് അജ്മല്‍ സെറ്റിലെത്തിയത്. അരുണ്‍ സക്കറിയ എന്ന പരസ്യ സംവിധായകന്റെ വേഷമാണ് അജ്മലിന് ചിത്രത്തില്‍. നീണ്ട നാളുകൾക്ക് ശേഷം താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ്.
ഒരു ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ ആശയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരേ സമയം അന്താരാഷ്ട നിലവാരമുള്ള, എന്നാല്‍, ട്രഡീഷണലായ ഒരു ഹൊറര്‍ ചിത്രം ഒരുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്- അജ്മല്‍ പറഞ്ഞു. നടി അനു സിത്താരയുടെ സഹോദരി അനു സൊനാര ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ അജ്മലിന്റെ നായിക ലേഖ പ്രജാപതി എന്ന പുതുമുഖ നടിയാണ്. തമിഴ് നടന്‍ ഭരതും ചിത്രതിൽ ഒരു പ്രധാന വേഷം ചെയ്യുകയാണ്.
പ്രണയകാലം എന്ന ചിത്രം വാണിജ്യ വിജയമായിരുന്നില്ലെങ്കിൽ കൂടിയും ചിത്രത്തിൽ അജ്മലിന്റെ അഭിനയത്തെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. അഞ്ചാതെ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമ ലോകത്ത് അരങ്ങേറിയത് . മികച്ച പ്രതികരണമാണ് താരത്തിന് ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത്. തുടർന്ന് തമിഴിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു അജ്മൽ. 2011-ൽ പുറത്തിറങ്ങിയ കോ എന്ന ചിത്രത്തിൽ ,മികച്ച വില്ലനായിട്ടാണ് താരം അഭിനയിച്ചത് .
mohan lal- ajmal- malayalam- madampi
