Connect with us

വിവാദങ്ങൾക്ക് പിന്നാലെ തെലുങ്ക് നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു

News

വിവാദങ്ങൾക്ക് പിന്നാലെ തെലുങ്ക് നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു

വിവാദങ്ങൾക്ക് പിന്നാലെ തെലുങ്ക് നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു

പ്രശ്സത തെലുങ്ക് നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. മകൻ മഞ്ജു മനോജുമായി തർക്കങ്ങളും കേസുകളും നിലനിൽക്കെയാണ് നടൻ ആശുപത്രിയിലായിരിക്കുന്നത്. ബോധരഹിതനായി വീണതിനെ തുടർന്ന് മുഖം പൊട്ടിയെന്നാണ് വിവരം. ഹൈദരാബാദിലെ കോണ്ടിനെൻ്റൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാ​ഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയിരുന്നു. കൂടുതൽ പരിശോധനയിൽ ഇടതുകണ്ണിന് താഴെ ആഴമേറിയ മുറിവുണ്ടെന്ന് കണ്ടെത്തി, ഉയർന്ന രക്തസമ്മർദ്ദം, വർദ്ധിച്ച ഹൃദയമിടിപ്പും അതിന് ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

രണ്ടു ദിവസത്തിലേറെയായി മോഹൻബാബുവിന്റെ കുടുംബം വിവാ​ദത്തിലാണ്. മകനിൽ നിന്ന്ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മോഹൻബാബു സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകനെ മൈക്ക് ഉപയോ​ഗിച്ച് അടിച്ചതിനും മോ​ഹൻബാബുവിനെതിരെ കേസെടുത്തിരുന്നു.

റിപ്പോർട്ടർ മോഹൻ ബാബുവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ ക്ഷുഭിതനായ നടൻ മൈക്ക് പിടിച്ച് മാധ്യമപ്രവർത്തകനെ ആക്രമിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നത്. മർദ്ദനത്തൽ മുപ്പിടി രഞ്ജിത്ത് കുമാർ എന്ന മാധ്യമപ്രവർത്തകൻ്റെ തലയ്ക്കുൾപ്പെടെ പരിക്കേറ്റു. ഇയാൾ ഷംഷാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

More in News

Trending

Recent

To Top