News
2024ലെ ഗ്രാമി നോമിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും
2024ലെ ഗ്രാമി നോമിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും
ഗ്രാമി പുരസ്കാരത്തിനുള്ള നോമിനേഷന് പട്ടികയില്‍ ഇടം നേടി മോദി പ്രധാന വേഷത്തില്‍ എത്തിയ ‘അബണ്ടന്‍സ് ഇന്‍ മില്ലറ്റ്സ്’ എന്ന ഗാനം. ഗ്രാമി പുരസ്കാരത്തിനുള്ള നോമിനേഷന് പട്ടികയില്‍ ഇടം നേടി. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് ഗാനം നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഗായിക ഫല്‍ഗുനി ഷായും ഗായകനും ഫല്‍ഗുനിയുടെ ഭര്‍ത്താവുമായ ഗൗരവ് ഷായുമാണ് ഗാനം ആലപിച്ചത്.
ധാന്യമായ തിനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഈ ഗാനം പുറത്തിറക്കിയത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഇടയായപ്പോള്‍ ഒരു ഗാനം എഴുതാന്‍ മോദി നിര്‍ദേശിക്കുകയായിരുന്നു, അങ്ങനെയാണ് അബണ്ടന്‍സ് ഇന്‍ മില്ലറ്റ്സിന് തുടക്കം കുറിച്ചത് എന്നും ഫല്‍ഗുനി പിടിഐയോട് പറഞ്ഞു.
മാറ്റം കൊണ്ടുവരാനും മാനവികത ഉയര്‍ത്താനും കഴിയും എന്നതാണ് സംഗീതത്തിന്റെ ശക്തി. അത് ഉള്‍ക്കൊണ്ട് പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തില്‍ ഒരു ഗാനം തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പ്രകാരം ഈ വര്‍ഷം മില്ലറ്റുകളുടെ അന്താരാഷ്ട്ര വര്‍ഷമാണ്.
ഇതിന്റെ ഭാഗമായാണ് ഗാനം എത്തിയത്. ഇന്ത്യയിലെ തിന കൃഷിയെ കുറിച്ചും വിശപ്പ് നിയന്ത്രിക്കുന്നതില്‍ അത് എങ്ങനെ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും വീഡിയോ കാണിക്കുന്നുണ്ട്. ന്യൂട്രിധാന്യങ്ങള് എന്ന് വിളിക്കപ്പെടുന്ന ചെറിയ വിത്തുകളുള്ള ധാന്യങ്ങാണ് മില്ലറ്റ്.
