ജൂഡ് ആന്റണി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഓം ശാന്തി ഓശാനയ്ക്ക് തിരക്കഥ രചിച്ചത് മിഥുൻ മാനുവൽ തോമസാണ്. ഏഷ്യാവിൽ ടോക്ക് ടോക്കിലൂടെ ആ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മിഥുൻ.
മിഥുൻ മാനുവലിന്റെ വാക്കുകൾ
അജു വർഗീസ് എനിക്ക് പരിചയപ്പെടുത്തി തന്ന ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിനെ കണ്ട് കഥ പറഞ്ഞു. അന്ന് രണ്ട് കഥകൾ പറഞ്ഞതിൽ രണ്ടാമത്തേതായിരുന്നു ‘ഓം ശാന്തി ഓശാന’. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ഈ കഥ വേറെ ആർക്കും കൊടുക്കേണ്ട എന്നും വിനീത് പറഞ്ഞു.
ആ സമയത്ത് വിനീതിന്റെ ‘തട്ടത്തിൻ മറയത്ത്’ ഹിറ്റായി കൂട്ടത്തിൽ വിനീതും ഹിറ്റായി നിൽക്കുന്ന സമയമാണ്. . ഇതിനൊക്കെ ശേഷമാണ് ഞാൻ ജൂഡിനെ കണ്ട് ‘ഓം ശാന്തി ഓശാന’യുടെ കഥ പറയുന്നത്. ഞാൻ വിനീത് ഭായിയെ വിളിച്ചിട്ട് പറഞ്ഞു ഞാൻ ഇത് ജൂഡിന് കൊടുക്കുകയാണെന്ന്. കാരണം മറ്റൊന്നുമല്ല ഈ സിനിമ ചെയ്തില്ലെങ്കിൽ ഞങ്ങൾ കൊച്ചീല് പട്ടിണി കിടന്ന് ചാവേണ്ടി വരുമെന്ന്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...