Connect with us

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

News

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. റൂമി അല്‍ഖഹ്താനി (27) ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണച്ച ലഭിച്ചതോടെയാണ് സൗദി നിലപാടില്‍ മാറ്റം വരുത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.

‘ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. സൗദിയുടെ സംസ്‌കാരവും പൈതൃകവും മറ്റുള്ളവരെ പഠിപ്പിക്കുന്നതോടൊപ്പം ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കാനും താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറയുന്നു.

സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്. റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ പിന്തുടരുന്നത്.

More in News

Trending