Malayalam
ലാലേട്ടനോട് ക്ഷമ ചോദിച്ച് ബിഗ് ബ്രദർ നായിക. കാരണം ഇതാണ്….
ലാലേട്ടനോട് ക്ഷമ ചോദിച്ച് ബിഗ് ബ്രദർ നായിക. കാരണം ഇതാണ്….
സിദ്ധിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് പുതുമുഖ നടി മിര്‍നായാണ്. തന്റെ ബിഗ് ബ്രദര്‍ സിനിമയിലേക്കുള്ള വരവും മോഹന്‍ലാലുമായി സ്‌ക്രീന്‍ പങ്കിട്ടതിന്റെ അനുഭവങ്ങളുമൊക്കെ മിര്‍നാ പറയുകയാണ്. മോഹന്‍ലാലുമൊത്തുളള ഒരു ചെറിയ സീന്‍ പൂര്‍ത്തിയാക്കാന്‍ താന്‍ 12 ടേക്കുകള്‍ എടുത്തെന്നും ഓരോ ടേക്കുകള്‍ക്ക് ശേഷവും മോഹന്‍ലാലിനോട് സോറി പറഞ്ഞെന്നും മിര്‍ന വ്യക്തമാക്കുന്നു. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വളരെ യാദൃശ്ചികമായി ബിഗ് ബ്രദറിലേക്ക് എത്തിയ താരമാണ് ഇടുക്കികാരി മിര്‍ന. ഗള്‍ഫില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി നോക്കവെ, ഒരു ബന്ധുവിനൊപ്പം കുടുംബ സുഹൃത്തായ കാവ്യാ മാധവനെയും മകള്‍ മഹാലക്ഷ്മിയെയും കാണാനെത്തിയതാണ് മിര്‍നക്ക് വഴി്ത്തിരിവായത്. അവിടെ വെച്ച് സിദ്ധിഖിനെ കാണുകയും പരിചയപ്പെടുകയും ചെയ്തു. പിരിഞ്ഞ ശേഷം പിറ്റേ ദിവസം തന്നെ ബന്ധു വിളിച്ച് സിദ്ധിഖ് തന്നെ വെച്ച് ഒരു ഫോട്ടോ സെഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചു. ഉടന്‍ തന്നെ ഫോട്ടോഷൂട്ട് ചെയ്യുകയും പിന്നീട് വിളിച്ച് സെലക്ട് ചെയ്തു എന്ന് പറയുകയുമായിരുന്നു.
ചിത്രത്തില്‍ നായികയാകേണ്ടിയിരുന്ന റെജീന കസ്സാന്ദ്ര അവസാന നിമിഷം ഷെഡ്യൂള്‍ പ്രശ്‌നം കാരണം പിന്മാറിയതാണ് മിര്‍നക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. ചിത്രത്തില്‍ ബംഗ്‌ളൂരുവിലെ വലിയ ബിസിനസുകാരന്റെ മകളായാണ് മിര്‍ന എത്തുക. ചിത്രീകരണത്തില്‍ ഉടനീളം തന്റെ അഭിനയം മെച്ചപ്പെടുത്താന്‍ മോഹന്‍ലാല്‍ സഹായിച്ചിരുന്നു. സെറ്റിലെ എല്ലാവരുമായി വലിയ അറ്റാച്ച്‌മെന്റ് ഉണ്ടായെന്നും 100 ദിവസത്തെ ഷൂട്ടിന് ശേഷം പാക്ക്അപ്പ് പറഞ്ഞപ്പോള്‍ വളരെ വിഷമിച്ചു എന്നും മിര്‍ന പറയുന്നു.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. 25 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തീയറ്ററില്‍ എത്തും. ഷാജി, മനു, ജെന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഗൗരി ശങ്കറാണ്. ദീപക് ദേവ് സംഗീതമൊരുക്കുന്ന ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത് റഫീഖ് അഹമ്മദും, സന്തോഷ് വര്‍മയുമാണ്.
mirna about mohanlal
