ഗ്രേറ്റ് ഫാദറിനും അബ്രഹാമിനും ശേഷം ഹിറ്റടിക്കാൻ ഹനീഫ് അദേനി; അടുത്ത നൂറു കോടി സ്വപ്നവുമായി നിവിൻ പോളി !! മിഖായേൽ തിയ്യേറ്ററുകളിലേക്ക്….
2019 ലെ ആദ്യ നിവിൻ പോളി ചിത്രം മിഖായേൽ ഈ മാസം തിയേറ്ററുകളിലെത്തും. ജനുവരി 18 ആണ് റിലീസ് തിയ്യതി. നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. കൊച്ചുണ്ണിക്ക് ശേഷം അടുത്ത ബ്ലോക്ക് ബസ്റ്റർ ഉന്നമിട്ടാണ് നിവിൻ മിഖായേലുമായി എത്തുന്നത്. ഒപ്പം ഹനീഫ് അദേനി കൂടെ ഉണ്ടെന്നതിനാൽ പ്രേക്ഷകരും നിവിൻ ആരാധകരും ആവേശത്തിലാണ്.
ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത അദേനിയുടെ രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. മാമമ്മൂട്ടിയുടെ കഴിഞ്ഞ വർഷത്തെ പണം വാരി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയും ഹനീഫ് തന്നെ ആയിരുന്നു. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഉണ്ണി മുകുന്ദൻ, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...