Connect with us

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദുവിന്റെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

Malayalam Breaking News

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദുവിന്റെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദുവിന്റെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദുവിന്റെ മകള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി. പ്രവേശനം നല്‍കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പ്രവേശനം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. പതിനൊന്നുവയസ്സുകാരിയായ മകളുടെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി പാലക്കാട് ആനക്കട്ടി വിദ്യാവനം സ്‌കൂളിലാണ് ബിന്ദു അപേക്ഷ നല്‍കിയത്.

“ഞാന്‍ ഒരു ആകടിവിസ്റ്റല്ല, പക്ഷെ വിദ്യാഭ്യാസ ആക്ടിവിസ്റ്റ് ആണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തന്നോട് പറഞ്ഞത്. പക്ഷെ മകളുടെ അഡ്മിഷനെത്തിയ തന്നോട് അങ്ങനെയൊക്കെ പറയേണ്ട സാഹചര്യമെന്താണെന്ന് മനസ്സിലാവുന്നില്ല. രണ്ട് തവണ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെ കണ്ടിരുന്നു. അന്നെല്ലാം അഡ്മിഷന്‍ നല്‍കാമെന്നാണ് പറഞ്ഞത്. ഇന്നലെയും അങ്ങനെയാണ് പഞ്ഞിരുന്നത്. പെട്ടെന്ന് സ്‌കൂള്‍ നിലപാട് മാറ്റുകയായിരുന്നു”, ബിന്ദു പറയുന്നു.

“ഞങ്ങള്‍ അഡ്മിഷന് വേണ്ടി അവിടെ ചെന്നപ്പോള്‍ ഒരുപാടാളുകള്‍ സ്‌കൂളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അവരാരും എന്നോടൊന്നും ചോദിച്ചില്ല. പിന്നീട് സ്‌കൂള്‍ അധികൃതരോട് ചോദിച്ചപ്പോഴാണ് ഞാന്‍ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതാണ്‌ അവരുടെ പ്രശ്‌നമെന്ന് അറിയാന്‍ കഴിഞ്ഞത്. സ്‌കൂളിനെ ഈ വിഷയത്തില്‍ കുറ്റം പറയാനാവില്ല. മൂന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂൾ ആണ്.അപ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞത്. പ്രശ്‌നങ്ങളെല്ലാം കെട്ടടിങ്ങിയിട്ട് നോക്കാമെന്നും അവരെന്നോട് പറഞ്ഞു”.

ഒക്ടോബര്‍ 22നാണ് ബിന്ദു ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതിനു ശേഷം കോഴിക്കോട് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് അവരെ ഒഴിപ്പിച്ചു. പല തരത്തിലുള്ള മാനസിക പീഡനങ്ങളും വെര്‍ബല്‍ റേപ്പിനും അവര്‍ വിധേയയായി. ഇതിനെല്ലാമൊടുവിലാണ്‌ ഇപ്പോള്‍ സ്വന്തം മകളുടെ വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരിക്കുന്നത്.

നിലവില്‍ ബിന്ദു ജോലിചെയ്യുന്ന അഗളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടിയും പഠിക്കുന്നത്. എന്നാല്‍ ചില അധ്യാപകര്‍ ബിന്ദുവിനോടുള്ള അഭിപ്രായവ്യത്യാസം കുട്ടിയോട് പ്രകടിപ്പിക്കുകയാണ്. അനാവശ്യമായി തല്ലുക, ഒറ്റപ്പെടുത്തുക എന്നിവ പതിവാണെന്ന് ബിന്ദു പറയുന്നു. അതിനാലാണ് മറ്റൊരു സ്‌കൂളിലേക്ക് പ്രവേശനം നോക്കുന്നത്. നിലവില്‍ താമസിക്കുന്നിടത്തു നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്ത് വേണം ആനക്കട്ടി സ്‌കൂളിലെത്താന്‍. ഒറ്റപ്പെടല്‍ സഹിക്കാനാവാതെ വന്നതിനാലാണ് മകള്‍ പുതിയ സ്‌കൂളിലേക്ക് മാറണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. ബിന്ദു മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

daughter of bindu kalylani denied school admission

More in Malayalam Breaking News

Trending

Recent

To Top